
സി. എസ്. ഐ. മുദ്ര അച്ചടിച്ച മാസ്കുകൾ ഡയോസിസൻ ഭാരവാഹികൾക്ക് നൽകി.
കൊച്ചി. സി. എസ്. ഐ. കൊച്ചിൻ ഡയോസിസ് സോഷ്യൽ ബോർഡിന്റെ ആഭിമുഖ്യത്തിൽ മഹായിടവകയിലെ ശുശ്രുഷകർക്കും പിന്നോക്ക മേഖലയിലെ പള്ളികളിലും വിതരണത്തിനായി സി. എസ്. ഐ. മുദ്ര അച്ചടിച്ച മാസ്കുകൾ ഡയോസിസൻ ഭാരവാഹികൾക്ക് നൽകി മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ്. റവ. ബി. എൻ. ഫെൻ തിരുമേനി ഉത്ഘാടനം ചെയ്തു. ശേഷം ഡയോസിസൻ സോഷ്യൽ ബോർഡ് ഡയറക്ടർ റവ. പ്രെയ്സ് തൈപ്പറമ്പിൽ മഹായിടവക ഓഫീസ് ജീവനക്കാർക്കും മാസ്കുകൾ വിതരണം ചെയ്തു.


സോഷ്യൽ ബോർഡിന്റെ നേതൃത്വത്തിൽ ആയിരത്തോളം മാസ്കുളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. മഹായിടവക വൈദിക സെക്രട്ടറി റവ. ജോൺ ജോസഫ്, അൽമായ സെക്രട്ടറി ശ്രീ.ബാബു എബ്രഹാം, ട്രഷറർ ശ്രീ.പി. ഡി. മാത്യു , സോഷ്യൽ ബോർഡ് ഡയറക്ടർ റവ.പ്രെയ്സ് തൈപ്പറമ്പിൽ, പ്രോപ്പർട്ടി ഓഫീസർ ജോർജ് ചാക്കോ, സി.ടി. സനു, അനൂജ് നെൽസൺ, ഷിജു ആൽബർട്ടോ , പ്രിത്വിരാജ്, പ്രമിത.കെ. പോൾ ,അനീഷ്യ, അലീന എന്നിവർ സന്നിഹിതരായിരുന്നു.