സഹൃദയ ഹരിത ഭവനങ്ങളുടെ സമർപ്പണം നടത്തി.

Share News

എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, സേവ് എ ഫാമിലി പ്ലാൻ ഗോൾഡൻ ജൂബിലി ഭവനപദ്ധതിയുമായി സഹകരിച്ച് ഭവനരഹിതർക്കായി നിർമിച്ചു നൽകിയ 25 ഹരിത ഭവനങ്ങളുടെ സമർപ്പണം നടത്തി.അതിരൂപതാ വികാരി ജനറൽ റവ.ഡോ.ജോസ് പുതിയേടത്ത് ഭവനങ്ങളുടെ താക്കോൽദാന കർമം നിർവഹിച്ചു. സാമ്പത്തിക സാഹചര്യങ്ങൾ അനുവദിക്കാത്തതിനാൽ ഭവന രഹിതരായി കഴിയുന്നവരുൾപ്പടെയുള്ള പാവങ്ങളോട് ആവുന്ന വിധത്തിൽ നാം കരുണ കാണിക്കണമെന്ന സന്ദേശമാണ് സേവ് എ ഫാമിലി പദ്ധതിയിലൂടെ അതിന്റെ സ്ഥാപകനായ മോൺ. അഗസ്റ്റിൻ കണ്ടത്തിൽ നമുക്കു നൽകുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മോൺ. കണ്ടത്തിലിന്റെ ജൻമശതാബ്ദി വത്സരത്തിൽ തന്നെ ഭവന പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അധ്യക്ഷത വഹിച്ച സ ഹൃദയ ഡയറക്ടർ ഫാ.ജോസഫ് കൊളുത്തുവെള്ളിൽ അഭിപ്രായപ്പെട്ടു. ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് സോളാർലാന്റേണും ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ബയോ ബിന്നും വിതരണം ചെയ്തു. സഹൃദയ അസി.ഡയറക്ടർ ഫാ.ജിനോ ഭരണികുളങ്ങര, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, പ്രോഗ്രാം ഓഫീസർ കെ.ഒ.മാത്യൂസ്, ഭവന പദ്ധതി കോ-ഓർഡിനേറ്റർ ജീസ് പി.പോൾ എന്നിവർ സംസാരിച്ചു.
ഫോട്ടോ: സഹൃദയ ഹരിതഭവന പദ്ധതി വഴി നിർമിച്ച ഭവനങ്ങളുടെ താക്കോൽദാന കർമം ഫാ. ജോസ് പുതിയേടത്ത് നിർവഹിക്കുന്നു. പാപ്പച്ചൻ തെക്കേക്കര, കെ. ഓ. മാത്യുസ്, ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, ഫാ. ജിനോ ഭരണികുളങ്ങര,ജീസ് പി.പോൾ എന്നിവർ സമീപം.
ജീസ് പി. പോൾ മീഡിയ മാനേജർ 8943710720 

Share News