ദീപിക പത്രവും ന്യൂയോര്‍ക്ക് ടൈംസും മാധ്യമവും, ദീപികയാണെന്റെ അഭിമാനം.

Share News

ദീപിക പത്രവും ന്യൂയോര്‍ക്ക് ടൈംസും മാധ്യമവും ദീപികയാണെന്റെ അഭിമാനം.

കോവിഡില്‍ മരണം ഒരു ലക്ഷം ആയപ്പോള്‍ കഴിഞ്ഞ മെയ് 24 ന് പ്രശസ്തമായ ന്യൂയോര്‍ക്ക് ടൈംസ് പത്രം ഒന്നാം പേജ് പൂര്‍ണമായി ചരമപേജ് ആക്കി.

മരിച്ചവരുടെ വിശദ വിവരങ്ങള്‍ നിരത്തിയാണ്

ഒന്നാം പേജ് പുറത്തിറക്കിയത്.

കോവിഡ് രോഗത്തിന്റെ ഭീകരത വരച്ചുകാട്ടാനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനുമായിരുന്നു ഇത് ലോകം മുഴുവനും ഇതു വാര്‍ത്താവുകയും ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജിനെ വാനോളം പുകഴ്ത്തുകയും ചെയ്തു.

ഇതിനു ശേഷം ഒരു മാസം കഴിഞ്ഞ് ജൂണ്‍ 24ന് മാധ്യമം പത്രവും ഗള്‍ഫില്‍ കോവിഡ് രോഗം മൂലം മരിച്ച മലയാളികളുടെ ചിത്രങ്ങള്‍ നിരത്തി ഇതേ മാതൃക ആവര്‍ത്തിച്ചു.

സംസ്‌കാരശൂന്യമായ നടപടിയാണിതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാദിച്ചത്. ഗള്‍ഫിലെ മാധ്യമം എഡീഷനുകളില്‍ പക്ഷേ ഇതേ ഒന്നാം പേജുണ്ടായില്ലെന്നതും വിവാദമായി

പക്ഷേ

ജനമനഃസാക്ഷിയും സര്‍ക്കാരുകളെയും ഉണര്‍ത്താന്‍ ദീപികയുടെ ഒന്നാം പേജ് രണ്ടു വര്‍ഷം മുമ്പേ പരീക്ഷിച്ച് പ്രശംസ നേടിയതാണു ഇപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസും മാധ്യമവും ആവര്‍ത്തിച്ചതെന്ന കാര്യം ചൂണ്ടിക്കാണിക്കണമല്ലോ.

2018 ജനുവരി 18-നായിരുന്നു ദീപികയുടെ വിപ്ലവകരവും നൂതനുമായ മുഖപേജ് പുറത്തിറങ്ങിയത്. ഓഖി ചുഴലിക്കൊടുക്കാറ്റില്‍ മരിച്ച മലയാളികളുടെ ഫോട്ടോകളുമായാണ് ‘തിരികെത്തരുമോ ഇവരെ …’ എന്ന തലക്കെട്ടില്‍ ദീപിക ഇതു പ്രസിദ്ധീകരിച്ചത്.

അതെ ദീപിക എന്നും മുന്നിലാണ്.

ദീപികയില്‍ വരുന്ന പല സത്യസന്ധമായ വാര്‍ത്തകളും ലേഖനങ്ങളും ലോകമെങ്ങുമുള്ള മലയാളികളിലും ദേശീയ തലത്തിലും ശ്രദ്ധ നേടാറുണ്ട്.

മറ്റു പല മാധ്യമങ്ങളും തമസ്‌കരിക്കുന്ന വാര്‍ത്തകള്‍ ധീരമായി പ്രസിദ്ധീകരിക്കുന്ന പത്രമെന്ന ഖ്യാതിയും ദീപികയ്ക്കു സ്വന്തം

.ഇന്നുള്ള മലയാള പത്രങ്ങളിലെ ആദ്യത്തേതു മാത്രമല്ല ദീപിക, പത്രപ്രവര്‍ത്തനത്തിലെ നിരവധി നൂതനാശയങ്ങളുടെ അമ്മ കൂടിയാണ് 133-ാം വര്‍ഷത്തിലും യൗവനം വിടാതെ, വിശ്വാസ്യതയും അന്തസിലും മുന്നിലുള്ള ദീപിക.

ദീപികയിലെ ലഭിക്കുന്ന സ്വാതന്ത്ര്യവും അവസരങ്ങളും അംഗീകാരവും എനിക്ക് മറ്റൊരിടത്തും ലഭിക്കുമായിരുന്നില്ലെന്ന് ഉറപ്പുമുണ്ട്.

George Kallivayalil,

Associate Editor and Chief of Bureau, Deepika, New Delhi.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു