- അനുഭവം
- അനുമോദനങ്ങൾ!
- അഭിപ്രായം
- ആദരവ്
- കേന്ദ്ര സര്‍ക്കാര്‍
- ചരിത്രനേട്ടം
- പത്മ പുരസ്കാരം
- പത്മ പുരസ്കാരങ്ങൾ
- ഫേസ്ബുക്കിൽ
പേരിൽ മാത്രം കുഞ്ഞോനും പ്രവൃത്തിയിൽ വലിയോനുമായ ഒരു കാഷായ വേഷധാരി രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നിന്റെ ജേതാവായിട്ടും പ്രബുദ്ധ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ആ പേര് വലുതായി രേഖപ്പെടുത്തി കണ്ടിട്ടില്ല !
ഓരോ മലയാളിയും അഭിമാനത്തോടെ തലയുയർത്തി നില്ക്കേണ്ടുന്ന നിമിഷങ്ങളിലൊന്നാണിത്. പേരിൽ മാത്രം കുഞ്ഞോനും പ്രവൃത്തിയിൽ വലിയോനുമായ ഒരു കാഷായ വേഷധാരി രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്നിന്റെ ജേതാവായിട്ടും പ്രബുദ്ധ കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ആ പേര് വലുതായി രേഖപ്പെടുത്തി കണ്ടിട്ടില്ല ! പട്ടികവിഭാഗക്കാരുടെ ഭൂസമരങ്ങളുടെ നായകത്വം അൻപതാണ്ടുകൾക്ക് മുന്നേ ഏറ്റെടുത്തിട്ടും ഭൂസമരചരിത്രങ്ങളിലൊന്നും ഈ പേര് ഉൾപ്പെടുത്താൻ ശ്രമം നടന്നിട്ടില്ല ! സംസ്ഥാനത്തെ പ്രഥമ അംബേദ്‌കർ പുരസ്കാര ജേതാവായിരുന്നിട്ടും ദളിത് സംഘടനകളുടെ പോലും ചടങ്ങുകളിൽ അദ്ദേഹത്തിന് പ്രാതിനിധ്യം കൊടുത്ത് കണ്ടിട്ടില്ല ! എന്തായിരിക്കാം കാരണം ? കാരണങ്ങൾ പലതുണ്ട്.!
ഒന്നാമത് അദ്ദേഹമിട്ടിരിക്കുന്ന കാഷായ വേഷം തന്നെ! ആ കാഷായ വേഷത്തിന് ആചാര്യസ്ഥാനം പ്രബുദ്ധകേരളഭൂമികയിൽ കിട്ടണമെങ്കിൽ അദ്ദേഹം കത്തിക്കലാനന്ദ ആസാമിയെ പോലെ ഇടതോരം ചേർന്നു നടക്കണം. രണ്ടാമത് കാലടി ശ്രീശങ്കര ആശ്രമവുമായി അദ്ദേഹത്തിന്റെ ബന്ധം . ഇവിടെ ഈ സാംസ്കാരിക കേരളത്തിൽ ആശ്രമവാസികളെ ആദരിക്കണമെങ്കിൽ അവർ സ്വന്തം കാറും ആശ്രമവുമൊക്കെ കത്തിക്കുന്ന നാടകം കളിക്കാനറിയാവുന്നവരാകണം. പാവം കുഞ്ഞോൽ മാഷിനൊക്കെ അതിനെവിടെ നേരം ?പട്ടികവിഭാഗക്കാരുടെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തം വീടിനെ കുറിച്ച് ചിന്തിക്കാന്‍ മറന്ന വ്യക്തിക്ക് ഇത്തരം പൊറാട്ടുനാടകമാടാൻ എവിടെ സമയം ? മൂന്നാമത് കുഞ്ഞോൽ മാഷെന്ന മനുഷ്യൻ ചേർന്നു നടക്കുന്ന പ്രസ്ഥാനം സംഘപരിവാർ ആയത്. സ്വാതന്ത്ര്യം , ജനാധിപത്യം, സോഷ്യലിസം, സെക്ക്യൂലറിസമെന്നു പറയുമെങ്കിലും ഇടതുപക്ഷത്തിന്റെ ഓരം ചേർന്നു നടക്കാത്ത ഒരാളെയും സാംസ്കാരികനായകരായോ നവോത്ഥാന നായകരായോ മതേതരകേരളം സർട്ടിഫൈ ചെയ്യാറില്ല. അതിനാലാണല്ലോ പ്രഥമ അംബേദ്‌കർ പുരസ്കാരം നേടിയിട്ടും ഈ പേര് സാംസ്കാരിക- നവോത്ഥാന ഭൂമികയിൽ ഇല്ലാതെ പോയത് ? അടുത്തൊരാളുടെ ഭാവനാസൃഷ്ടി മോഷ്ടിച്ചവരൊക്കെ ഇവിടെ സാംസ്കാരിക നായികാ-നായകന്മാരായത് ഇടതുപക്ഷ കുഴലൂത്ത് കൊണ്ടാണല്ലോ .
എഴുപതുകളില്‍ കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണിയില്‍ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടി നടത്തിയ പോരാട്ടമാണ് കുഞ്ഞോളിന്‍റെ ജീവിതം മാറ്റിമറിക്കുന്നത്. ആദ്യസമരം വിജയിച്ചതോടെ കുഞ്ഞോള്‍ പട്ടികവിഭാഗക്കാരുടെ ഭൂസമരങ്ങളുടെ നായകത്വം ഏറ്റെടുത്തു. മൂവാറ്റുപുഴ മണിയന്‍തടം കോളനിയില്‍ പട്ടികവിഭാഗക്കാരുടെ ഭൂമി ഭൂമാഫിയ തട്ടിയെടുത്തതിന് എതിരെ സമരത്തിനിറങ്ങി. പൊലീസ് അനീതിക്കെതിരെ കോതമംഗലം പൊലീസ് സ്റ്റേഷനു മുന്നില്‍ 382 ദിവസമാണ് കുഞ്ഞോള്‍ സമരം നടത്തിയത്. ഒടുവില്‍ ഗവര്‍ണര്‍ ഇടപെടേണ്ടി വന്നു സമരം തീരാന്‍. എന്നിരുന്നാൽ പോലും അതിനു ശേഷം ( 2010നു ശേഷം ) നടന്ന നില്പ്പുസമരനായകർക്ക് വരെ നവോത്ഥാനപ്പട്ടം കിട്ടിയിട്ടും ഈ പേർ നാല് മലയാളിയറിയാൻ പത്മ പുരസ്കാരം വേണ്ടി വന്നു. അതാണ് നമ്മുടെ പ്രബുദ്ധത !
SNDP പ്രസിഡന്റ് ഡോ. എം.എൻ സോമനൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്സിനു ചേർന്ന ഈ മനുഷ്യൻ പഠനം പാതി വഴിക്ക് ഉപേക്ഷിച്ച് വേറിട്ട വഴിയിലൂടെ നടന്നു. എല്ലാ കാര്യങ്ങളിലും വേറിട്ട് ചിന്തിക്കുന്ന കുഞ്ഞോളിന്‍റെ രീതി മക്കളുടെ പേരിലും കാണാം. മൂത്തമകന്റെ പേര് അംബേദ്കർ എന്നാണ്. രണ്ടാമത്തെയാൾ ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന ഗോൾഡ മേയർ, മറ്റൊരു മകന് അദ്ദേഹം ഇട്ട പേര് മാർട്ടിൻ ലൂദർ കിങ് എന്നായിരുന്നു, സ്കൂളിൽ ചേർത്തപ്പോൾ അവർ ദേവൻ കിങ് എന്നാക്കി. അടുത്തയാൾക്ക് സത്യസായി ബാബയുടെ ഓർമയിൽ സായിലക്ഷ്മി എന്നും ഏറ്റവും ഇളയ ആൾക്ക് അമൃതാനന്ദമയി എന്നുമാണ് പേരിട്ടിരിക്കുന്നത്. പട്ടികവിഭാഗക്കാരുടെ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തം വീടിനെ കുറിച്ച് ചിന്തിക്കാന്‍ മറന്ന ഈ മനുഷ്യന് എൺപത്തിനാലാം വയസ്സിൽ രാജ്യം പരമോന്നത പുരസ്കാരം നല്കി ആദരിക്കുമ്പോൾ അർഹിച്ച കരങ്ങൾക്ക് ലഭിക്കുന്ന പത്മ പുരസ്കാരത്തിന്റെ പകിട്ട് പത്തരമാറ്റ് തങ്കം പോലെ തിളങ്ങുന്നു.
NB: ഏതൊരു രാഷ്ട്രീയത്തിനും മേലെയായിരിക്കണം വ്യക്തികളോടുള്ള നമ്മുടെ സമീപനം. മഹദ് വ്യക്തികൾ അവർ ഏതൊരു രാഷ്ട്രീയത്തിൽ വിശ്വസിച്ചാലും നമ്മൾ ശ്രദ്ധിക്കേണ്ടത് അവർ വിശ്വസിക്കുന്ന രാഷ്ട്രീയത്തെയല്ല ; മറിച്ച് അവർ സമൂഹത്തിനു നല്കുന്ന സംഭാവനകളെയാണ്.
Anju Parvathy Prabheesh