എറണാകുളം ജനറൽ ആശുപത്രിയിൽ ഡിജിറ്റൽ എക്സ് റേ യൂണിറ്റ് സംവിധാനം സജ്ജമായിരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു.

Share News

ഒരു ജനറൽ ആശുപത്രിയിൽ ഈ സൗകര്യം ലഭ്യമാവുന്നത് കേരളത്തിൽ ആദ്യമായാണ്. ഒരു ദിവസം 500 പേരുടെ വരെ എക്സ് റേ എടുക്കാൻ ഇനി നമുക്ക് കഴിയും. ആധുനീക സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ എക്സ് റേ യൂണിറ്റിലുടെ ഇ-ഹെൽത്ത് സംവിധാനം വഴി ഔട്ട് പേഷ്യന്റ്, അത്യാഹിത വിഭാഗം, കൂടാതെ ഇ-ഹെൽത്ത് കണക്റ്റിവിറ്റി ലഭ്യമായ മറ്റു വിഭാഗങ്ങളിലും തത്സമയം എക്സ് റേ ചിത്രങ്ങൾ ലഭ്യമാവും. ചികിത്സാ സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നു മാത്രമല്ല എക്സ് റേയ്ക്കായുള്ള രോഗികളുടെ കാത്തിരിപ്പും ഇതോടെ അവസാനിക്കുകയാണ്. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.75 കോടി രൂപ ചെലവഴിച്ചാണ് ഈ സംവിധാനം നമ്മുടെ ജനറൽ ആശുപത്രിയിൽ ഒരുക്കുന്നത്.

2020 ഒക്ടോബർ 23നു രാവിലെ 9 മണിക്ക് പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല ഡിജിറ്റൽ എക്സ് റേ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ശ്രീ.ഹൈബി ഈഡൻ എം.പി മുഖ്യാഥിതി ആയിരിക്കും.

Share News