
‘ഡിജെ പാര്‍ട്ടികള്‍ അഴിഞ്ഞാട്ടങ്ങളുടെ വേദി; നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാനാകുന്നില്ല’: പി.സതീദേവി
കൊച്ചി: യുവമോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി വനിത കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. പല ഡിജെ പാര്‍ട്ടികളും അഴിഞ്ഞാട്ടങ്ങളുടെ വേദിയാണെന്ന് സതീദേവി പറഞ്ഞു.
കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡല്‍ ബലാത്സംഗം ചെയ്തുവെന്ന വാര്‍ത്ത ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. ആ സമയത്ത് അവര്‍ മദ്യപിച്ചിരുന്നു. മദ്യപിക്കാന്‍ പുരുഷനും സ്ത്രീക്കുമൊക്കെ അവകാശമുണ്ടെന്ന് ന്യായീകരണം ഉണ്ടാകാം. പക്ഷെ ആ മദ്യപാന ആസക്തി ഏത് തരത്തിലാണ് നമ്മുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നത് എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്നും അവര്‍ പറഞ്ഞു.
നഗരങ്ങളില്‍ സത്രീകള്‍ക്ക് ഒറ്റക്ക് സഞ്ചരിക്കാനാകുന്നില്ല. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് സംവിധാനം കുറ്റമറ്റതാകണമെന്നും ഡിജെ പാര്‍ട്ടികളില്‍ പൊലീസ് ശ്രദ്ധ വേണമെന്നും സതീദേവി പറഞ്ഞു.
നഗരങ്ങളില്‍ സിസിടിവി ഉറപ്പാക്കണമെന്നും ഡിജെ പാര്‍ട്ടികളില്‍ പോലീസിന് ശ്രദ്ധ വേണമെന്നും സതീദേവി കൂട്ടിചേര്‍ത്തു.
വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിയില്‍ കാറില്‍വച്ച് യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്നു യുവാക്കളെയും യുവതിയുടെ സുഹൃത്തായ സ്ത്രീയെയും എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.