
*തോൽവി ഒന്നിന്റെയും അവസാനമല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ച ഡോ. സെമിച്ചന്റെ അതിജീവനത്തിന്റെ കഥ.*
കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം സോഷ്യൽ മീഡിയയിൽ, വിശേഷിച്ചു ഫേസ്ബുക്കിൽ പങ്കുവെക്കുന്ന ആളാണ് ഞാൻ. ജൂലൈ 27 ആം തീയതി ആയിരുന്നു PHD യുടെ ഓപ്പൺ ഡിഫൻസ്.അന്ന് മുതൽ പ്രിയപ്പെട്ടവരുടെ സ്നേഹ സ്വീകരണങ്ങളും സമ്മാനങ്ങളും ഏറ്റുവാങ്ങി കൊണ്ടിരിക്കുകയായിരുന്നു. പലരും ചോദിച്ചു PHD യാത്രയെക്കുറിച്ചു ഒന്നും എഴുതി കണ്ടില്ലല്ലോ എന്ന്. വിശേഷിച്ചു കാരണം ഒന്നും ഇല്ല ,എന്തു കൊണ്ടോ നടന്നില്ല. ഒട്ടും എളുപ്പമുള്ള ഒന്നായിരുന്നില്ല എന്റെ യാത്ര. പടർന്ന് പന്തലിച്ച് നിൽക്കുന്ന തണൽ മരങ്ങളെ വഴിയിൽ അങ്ങോളമിങ്ങോളം ദൈവം വിന്യസിച്ചു.അവരുടെ തണൽ പറ്റിയുള്ള യാത്രയിൽ ആയിരുന്നു ഞാൻ. ലക്ഷ്യ പ്രാപ്തിയിൽ എത്തിച്ചേർന്നതിന്റെ സന്തോഷവും സമാധാനവും വാക്കുകൾക്ക് അതീതമാണ്.

അതിനിടയിൽ കഴിഞ്ഞ ദിവസം lifeday ഓൺലൈനിൽ നിന്ന് ബഹുമാനപ്പെട്ട കടൂപ്പാറയിൽ അച്ചൻ വിളിച്ചു വിവരങ്ങൾ തിരക്കി തുടർന്ന് സിസ്റ്റർ സൗമ്യയുമായി ഒരു ദീർഘ സംഭാഷണം. ഇന്നലകളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം. ഒരാൾക്കെങ്കിലും പ്രചോദനം ആകാൻ സാധിച്ചെങ്കിലോ…അൽപ്പം ദൈർഘ്യം ഉള്ള കുറിപ്പാണ് ലിങ്ക് ചുവടെ ഡോ. സെമിച്ചൻ
ഈ ഡോക്ടറേറ്റിന് പത്തരമാറ്റ് തിളക്കം.*അങ്കമാലിയിൽ ഒരു മെഡിക്കൽ സ്റ്റോറിലെ ജോലി, ഐസ്ക്രീം പാർലറിലെ ജോലി, എൽ ഐ സി ഏജന്റ്, പള്ളിയിൽ കണക്കെഴുത്ത്, പത്ര ഏജന്റ്, വെള്ളാരപ്പിള്ളി ലൈബ്രറി സെക്രട്ടറി, ജാതിക്കാ കച്ചവടം എന്നിങ്ങനെയുള്ള ജോലികൾ മാറി മാറി ചെയ്തിട്ടുള്ള സെമിച്ചൻ ഇപ്പോൾ ഡോ. സെമിച്ചനാണ്!*

*തോൽവി ഒന്നിന്റെയും അവസാനമല്ല എന്ന് ജീവിതം കൊണ്ട് തെളിയിച്ച ഡോ. സെമിച്ചന്റെ അതിജീവനത്തിന്റെ കഥ.*
വായിക്കുക