
3104 ക്വാറികൾക്കാണ് 2010-11 കാലത്ത് നമ്മുടെ സംസ്ഥാനത്ത്ലീസും പെർമിറ്റും ഉണ്ടായിരുന്നത്.
3104 ക്വാറികൾക്കാണ് 2010-11 കാലത്ത് നമ്മുടെ സംസ്ഥാനത്ത്ലീസും പെർമിറ്റും ഉണ്ടായിരുന്നത്. ഇതിൽ ഒരു വർഷത്തെ പെർമിറ്റ് ഉണ്ടായിരുന്നത് 2584 ക്വാറികൾക്കായിരുന്നു
എന്നാൽ 2020-21 ആവുമ്പോൾ ലീസും പെർമിറ്റുമുള്ള ക്വാറികളുടെ എണ്ണം 604 ആയി ചുരുങ്ങിയിരിക്കുന്നു. ഇതിൽ ജില്ലാതലത്തിൽ പെർമ്മിറ്റ് ഉള്ള ക്വാറികളുടെ എണ്ണം കഴിഞ്ഞ 10 വർഷത്തിനിടയിൽ 2584 ക്വാറികളിൽ നിന്ന് 95 ആയി കുറഞ്ഞിരിക്കുന്നു.
പ്രളയത്തിന് മുൻപ് 2016 മുതൽ 2018 വരെയുള്ള കാലയളവിൽ ഒരു വർഷം ശരാശരി 88 ക്വാറികൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ പ്രളയത്തിന് ശേഷം ഒരു വർഷം ശരാശരി 45 ക്വാറികൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്.
എല്ലാ അനുമതികളും എൻ.ഒ.സി സർട്ടിഫിക്കറ്റുകളുമുള്ള ക്വാറികൾക്ക് മാത്രമേ സർക്കാർ അനുമതി നൽകുന്നുള്ളൂ. പാരിസ്ഥിതികാഘാത അതോറിറ്റിയുടെ നിരാക്ഷേപപത്രം, മലിനീകരണ നിയന്ത്രണബോർഡ്, പഞ്ചായത്ത്, എക്‌സ്‌പ്ലോസീവ് വിഭാഗം, മൈനിങ് ആൻഡ് ജിയോളജി എന്നിവയുടെ അനുമതി ക്വാറികൾക്ക് ലഭിക്കേണ്ടതുണ്ട്. ഏതെങ്കിലും ലംഘനമുണ്ടാവുന്ന ഘട്ടത്തിൽ നിയമാനുസൃതമായ നടപടികൾ കൈക്കൊണ്ടുവരികയുമാണ്.
മന്ത്രി പി രാജീവ്