
ഏച്ചോം സര്‍വോദയ സ്‌കൂള്‍ 72-ാം വാര്‍ഷികം ആഘോഷിച്ചു
ഏച്ചോം: സര്‍വോദയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 72-ാം വാര്‍ഷികം ആഘോഷിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മുന്‍ സെക്രട്ടറി ലിഡ ജേക്കബ് ഉദ്ഘാടനം ചെയ്തു.
പൂര്‍വവിദ്യാര്‍ഥകളുടെയും സ്റ്റാഫ് അംഗങ്ങളുടെയും സഹകരണത്തോടെ സ്ഥാപിച്ച സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു.
പിടിഎ പ്രസിഡന്റ് ഷിജു മരുതനാനിക്കല്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ.ഡൊമിനിക് മാടത്താനി എസ്‌ജെ, പ്രിന്‍സിപ്പല്‍ ടി. ബിജു മാത്യു, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെസി പോള്‍ സിഎംസി, സ്‌കൂള്‍ ലീഡര്‍ വി.കെ. ജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കെ.ബി. നസീമ, ഫാ.ജേക്കബ് കുമ്മിണിയില്‍ എസ്‌ജെ, ഫാ.ബിജു ജോര്‍ജ് എസ്‌ജെ, ഫാ.സാല്‍വിന്‍ അഗസ്റ്റിന്‍ എസ്‌ജെ, എ.എല്‍. ബെന്നി, അനിത തിലകാനന്ദ് പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി അജീഷ് കുമാര്‍ നന്ദി പറഞ്ഞു.