കേരളചരിത്രത്തെ പുനർ നിർവ്വചിച്ച പ്രഗത്ഭ ചരിത്രകാരൻ ദലിത്ബന്ധു എൻ കെ ജോസ്‌ വിടവാങ്ങി.ആദരാഞ്ജലി

Share News

കേരളക്രൈസ്തവർ ബ്രാഹ്മണരിൽ നിന്നും മതപരിവർത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കൽപ്പ സൃഷ്ടിയാണ് എന്ന് ജോസ് ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നു. കേരളത്തിലെ ആദിമക്രൈസ്തവർ ഇന്നാട്ടിലെ ആദിവാസികൾ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവർത്തനങ്ങൾ നടന്നിരുന്നതെന്നു ജോസ് വാദിച്ചു.

ചരിത്രം എല്ലാക്കാലത്തും അധികാരവർഗ്ഗത്തിന്റെ മാത്രം രചനയായിരുന്നു.അധികാരവർഗ്ഗങ്ങൾ മാറി മാറി വരികയും പോവുകയും ചെയ്യുന്നതാകയാൽ ചരിത്രവും മാറി കൊണ്ടിരിക്കുകയായിരുന്നു. ഭാരതത്തിന്റെ ചരിത്രമെന്നാൽ ഇപ്പോൾ ആര്യ-ബ്രാഹ്മണ വീക്ഷണവും, പാശ്ചാത്യ , യൂറോപ്യൻ ധാരണകളും മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ജോസിന്റെ എക്കാലത്തേയും നിലപാട്‌.

ഇവിടുത്തെ ബൗദ്ധ, ജൈന, ദളിത് പാരമ്പര്യവും സംസ്ക്കാരവും ചരിത്രവും ആസൂത്രിതമായി തമസ്ക്കരിക്കപ്പെടുകയായിരുന്നു എന്ന് ആവർത്തിച്ച് ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം.

Share News