തിരുവമ്പാടിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികൻ സി പി തന്നെ ആയിരിക്കുമെന്ന് ഉറപ്പ്
പുതുതലമുറ മാതൃകയാക്കേണ്ട ഒട്ടേറെ ഗുണങ്ങളുള്ള പൊതുപ്രവർത്തകനാണ് സി.പി ചെറിയ മുഹമ്മദ്. വിനയം, സൗമ്യത, സർഗാത്മകത, ധാർമികത, വായന, സമരമനസ്സ് , സംഘാടകൻ, അന്വേഷണ ത്വരയുള്ള അദ്ധ്യാപകൻ തുടങ്ങി എല്ലാം ഒരാളിൽ സമന്വയിച്ച ലളിത ജീവിതം നയിക്കുന്ന സി.പി നാലര പതിറ്റാണ്ടായി തിരുവമ്പാടി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ജനകീയ നേതാവാണ്.മുന്നണി സംവിധാനത്തിന്റെ പവിത്രത കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന സി.പി കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ്, ലീഗ് സ്ഥാനാർത്ഥികളുടെ വിജയ ശില്പികളിലെ പ്രധാനിയാണ്.
സി.പി യിലെ സംഘാടക മികവിന് ലഭിച്ച അംഗീകാരമായിരുന്നു രാഹുൽ ഗാന്ധിയുടെ കേന്ദ്ര എലെക്ഷൻ കമ്മിറ്റി കൺവീനർ സ്ഥാനവും ഓഫിസ് ചുമതലയും. എല്ലാവരെയും ഒന്നായി കാണാൻ സാധിക്കുന്ന സി.പി സഹ്യന്റെ മടിത്തട്ടിലിൽ സ്നേഹത്തോടെ ജീവിക്കുന്ന മലയോര ജനതയുടെ ജനപ്രതിനിധിയായി വരുന്നതും കാത്തിരിക്കുകയാണ് സർവ്വരുംസി പി യ്ക്ക് എല്ലാ വിധ വിജയാശംസകളും
സി പി ഇന്നലെ വീട്ടിൽ വന്നപ്പോൾ. സർവേകൾ വസ്തുതാവിരുദ്ധമായ പല കാര്യങ്ങളും പറയുന്നുണ്ടെങ്കിലും എനിക്കുറപ്പാണ് സി പി തന്നെ തിരുവമ്പാടി എം ൽ എ .. തിരുവമ്പാടിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികൻ സി പി തന്നെ ആയിരിക്കുമെന്ന് ഉറപ്പ്
Thomas K M(Babu Kalathoor)
എന്നും കർഷകൻ ..
എന്നും കോൺഗ്രെസ്സുകാരൻ