സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ തിളക്കമാർന്ന നേട്ടവുമായി എറണാകുളം ജില്ല. മികച്ച ജില്ലാ കളക്ടർ, മികച്ച സബ് കളക്ടർ എന്നീ പുരസ്കാരങ്ങൾ ജില്ല നേടി.

Share News

സംസ്ഥാന റവന്യൂ അവാർഡ് പ്രഖ്യാപനത്തിൽ തിളക്കമാർന്ന നേട്ടവുമായി എറണാകുളം ജില്ല. മികച്ച ജില്ലാ കളക്ടർ, മികച്ച സബ് കളക്ടർ എന്നീ പുരസ്കാരങ്ങൾ ജില്ല നേടി. മികച്ച സബ് കളക്ടറായി ഫോർട്ടുകൊച്ചി സബ് കളക്ടർ കെ മീരയെയും തിരഞ്ഞെടുത്തു. ഒപ്പം ഡിജിറ്റൽ സർവേയുടെ ബെസ്റ്റ് പെർഫോർമർ നേട്ടത്തിനും കെ മീര അർഹയായി.

സംസ്ഥാനത്തെ മികച്ച റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർക്കുള്ള പുരസ്കാരത്തിന് വി ഇ അബ്ബാസും അർഹനായി. കൊച്ചി തഹസിൽദാർ ആയിരുന്ന എസ് ശ്രീജിത്തിന് മികച്ച തഹസിൽദാറായും റവന്യൂ അവാർഡിൽ തിരഞ്ഞെടുത്തു. മികച്ച തഹസിൽദാർ ആയി തിരഞ്ഞെടുക്കപ്പെട്ട സുനിത ജേക്കബ് നിലവിൽ കൊച്ചി തഹസിൽദാർ ആണ്. 2024 കാലഘട്ടത്തിൽ തൃശൂർ തഹസിൽദാർ ആയിരുന്നപ്പോൾ ഉള്ള സേവനത്തിനാണ് അവാർഡ് നേട്ടം. മികച്ച തഹസിൽദാർ ആയി തിരഞ്ഞെടുക്കപ്പെട്ട കെ എം നാസറും എറണാകുളം ജില്ലയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചേർത്തല തഹസിൽദാർ ആയിരുന്നപ്പോൾ നൽകിയ സേവനങ്ങൾക്കാണ് അവാർഡ് നേട്ടം കരസ്ഥമാക്കിയത്.

സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണൽ ഓഫീസായി ഫോർട്ടുകൊച്ചി തിരഞ്ഞെടുത്തപ്പോൾ വാളകം വില്ലേജ് ഓഫീസ് മികച്ച വില്ലേജ് ഓഫീസിനുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച പ്രവർത്തനം കാഴ്ചവച്ച ഓഫീസുകൾക്കുള്ള അംഗീകാരത്തിന് തൃക്കാക്കര അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസും അർഹത നേടി.

മാറാടി വില്ലേജ് ഓഫീസർ സൈജു ജോർജ്, വേലൂർകുന്നം വില്ലേജ് ഓഫീസർ പി എ ഹംസ, കോതമംഗലം വില്ലേജ് ഓഫീസർ എം എസ് ഫൗഷി എന്നിവർ മികച്ച വില്ലേജ് ഓഫീസർമാർക്കുള്ള പുരസ്കാരവും നേടി.

ഫെബ്രുവരി 24 റവന്യൂ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.

Share News