കുടുംബത്തിലെ ഗൃഹനാഥൻ ആയിരിക്കുമ്പോഴും എം.എൽ.എ എന്ന ചുമതലയിൽ വെള്ളം ചേർക്കാൻ പാടില്ലാലോ…
ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് കൂടുതൽ കൂടുതൽ തിരക്കിലേക്ക് മാത്രമാണ് ഒരു പൊതുപ്രവർത്തകൻ എന്നും പോകുന്നത്. ഈ തിരക്കിനിടയിൽ സ്ഥിരമായി ഞാൻ എന്ന കുടുംബനാഥൻ സ്ഥിരമായി കേൾക്കുന്ന പരാതി കുടുംബവുമായി സമയം ചിലവഴിക്കുന്നില്ല എന്നുള്ളതാണ്.
ഈ പരാതികൾക്ക് വർഷത്തിൽ ഒരിക്കലെങ്കിലും ഒരു പരിഹാരം വേണമെന്നുള്ള വിഷയം മുന്നോട്ട് വെച്ചത് എന്റെ മൂത്ത മകൾ സ്നേഹയാണ്, പ്രിയ പത്നി ഷിമിത അതിനു പൂർണ പിന്തുണ നൽകികൊണ്ട് (വൈദ്യനും രോഗിയുമൊക്കെ ഇച്ഛിച്ചതും പുച്ചിച്ചതും കല്പിച്ചതും ഒക്കെ പാലാണ് എന്ന രീതിയിൽ) അവതരിപ്പിച്ച ആശയമാണ് ഈ വിനോദയാത്ര, എല്ലാം അംഗീകരിക്കാം ഒരൊറ്റ കണ്ടീഷൻ മാത്രം എന്ന് പറഞ്ഞുകൊണ്ട് അടുത്ത കാര്യം മുന്നോട്ട് വെച്ചത് പുത്രൻ വരുൺ, അപ്പന്റെ ഫോൺ ഈ ദിവസങ്ങളിൽ ഓഫാക്കി വെക്കണം എന്ന്…
ഞാൻ അപ്പോഴേ മനസ്സിൽ ഉറപ്പിച്ചു നടക്കുന്ന കാര്യം തന്നെ… ഞാൻ സ്ഥലത്തില്ല എങ്കിലും ഫോൺ ഓഫാക്കൽ നടപടി ആകില്ല, ഓഫീസിൽ നിന്നും എന്നെ വിളിച്ചാൽ കിട്ടണം, എനിക്ക് തിരിച്ചും വിളിക്കാൻ സാധിക്കണം. അതോണ്ട് അപ്പന്റെ ഫോൺ ഓഫാക്കാം എന്ന കലാപരിപാടി മോൻ തൽകാലം അടുപ്പത്ത് വെക്കേണ്ട, വേവൂല്ല…
കുടുംബത്തിലെ ഗൃഹനാഥൻ ആയിരിക്കുമ്പോഴും എം.എൽ.എ എന്ന ചുമതലയിൽ വെള്ളം ചേർക്കാൻ പാടില്ലാലോ…
ഇതൊക്കെയാണെങ്കിലും വിനോദയാത്ര അതിന്റെ പരമാവധി പ്രയോജനപെടുത്തി എന്ന് തന്നെ ആണ് ഞാൻ വിശ്വസിക്കുന്നത്. പലയിടങ്ങളും സന്ദർശിച്ചു. മാനസീക ഉല്ലാസത്തിനും മുന്നോട്ടുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇടക്കെങ്കിലും ഒരു ബ്രേക്ക് എടുക്കുന്നത് നല്ലതാണ്.
ഇനി കൂടുതൽ ശ്രദ്ധയോടെ മികവോടെ വീണ്ടും തിരക്കിലേക്ക്…
NB : ചിത്രത്തിലെ കടുവ ഒറിജിനൽ ആണ്. NO FEAR…
T.J Vinod MLA