കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു..
വച്ച കാല് സത്യമായും എഴുതാതിരിക്കാനാവില്ല…
കൂടെയുള്ളവർ മരിച്ചു വീണിട്ടും ബാരിക്കേഡുകൾ വച്ചു വഴിയടച്ചീട്ടും അവർ മുന്നോട്ട് നടന്നു… ലാത്തിയും ജലപീരങ്കിയും നേരെ വന്നപ്പോൾ അവർ നെഞ്ച് വിരിച്ചു നിന്നു… അടികൊണ്ട് ചോരയില്‍ കുളിച്ചപ്പോ വീഴാതെ പിടിച്ചു നിന്നു… വൈദ്യുതി നല്‍കാതെ പിടിച്ചു വച്ചപ്പോൾ അവർ സൂര്യനെ ഊർജ്ജമാക്കി… വെള്ളം നല്‍കാതെ തടഞ്ഞു വച്ചപ്പോൾ അവർ പുതിയ കിണറുകള്‍ കുഴിച്ചു…. പിന്നിലൂടെ ചതിക്കുഴികൾ ഒരുക്കിയപ്പോൾ ഉണര്‍വിന്റെ ജാഗ്രതയോടെ അതിനെ പൊളിച്ചടുക്കി…. മുള്ളുവേലികൾ തീർത്തപ്പോൾ ആ മുള്ളുകൾക്കിടയിലൂടെ കടന്നു പോവാന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി…. പിച്ച വച്ച് നടക്കുന്ന കുഞ്ഞു മുതൽ മൂത്രസഞ്ചിയും പിടിച്ചു അവശതയോടെ അടിവച്ചു നടക്കുന്ന വൃദ്ധന്‍ വരെ ആ സമരത്തില്‍ ഒന്ന് ചേര്‍ന്നു..
..ആ നിശ്ചയ ദാർഢ്യത്തിന്റെ കരുത്ത് എടുത്ത് കാണിക്കാൻ നൂറുകണക്കിന് ഉദാഹരണങ്ങള്‍…
ദാ.. സംഭവിച്ചതാണ്…
.ഗുര്‍വിന്ദര്‍ സിംഗ് എന്ന പഞ്ചാബുകാരൻ..
.ദുബായിലെ ഡ്രൈവറായിരുന്നു…
പെട്ടെന്നാണ് നെഞ്ച് വേദന വന്നതും ഉടൻ മരിച്ചു വീണതും…
മരണ വാര്‍ത്ത അറിയിക്കാന്‍ അയാളുടെ വീട്ടിലേക്ക് വിളിച്ചത് അഷ്റഫ് എന്ന മലയാളി..
. മകന്‍ മരിച്ച വാര്‍ത്ത അറിയുമ്പോ ആ പിതാവിന്റെ പ്രതികരണം എന്താവുമെന്ന ഭയത്തോടെയാണ് വിളിച്ചത്… അങ്ങേത്തലക്കൽ പർവീന്ദർ സിംഗ് എന്ന ആ പിതാവ് ഫോണെടുത്തു..
.. കാര്യം അറിയിച്ചു… “മകന്‍ മരിച്ചു…” സ്വന്തം മകന്‍ മരിച്ച വിവരം പെട്ടെന്ന് അറിയുന്ന ഒരു പിതാവിന്റെ വേദന ഊഹിക്കാവുന്നതേയുള്ളൂ..
. പക്ഷേ അയാള്‍ക്ക് അങ്ങനെ ദുഖിച്ചിരിക്കാൻ പറ്റിയ അവസരം ആയിരുന്നില്ല… സമരവുമായി ബന്ധപ്പെട്ട് അയാളും ഭാര്യയും ഡല്‍ഹിയില്‍ ആയിരുന്നു.
.. അതുകൊണ്ടുതന്നെ അയാളുടെ മറുപടി ഇങ്ങനെയായിരുന്നു….
“മൃതദേഹം നിങ്ങൾ അമൃതസറിലേക്ക് അയച്ചോളു, അവിടെ ആരെങ്കിലും പറഞ്ഞയക്കാം…
” “താങ്കള്‍ Airport ലേക്ക് വരുന്നില്ലേ…” എന്ന ചോദ്യത്തിന് അയാളുടെ മറുപടി ഇങ്ങനെ..
.”രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അവന്‍റെ അമ്മയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഇനി തിരിച്ച് വീട്ടിലേക്ക് വരാന്‍ പറ്റുമോയെന്ന് അറിയില്ലെന്ന് അവനെ വിളിച്ച് പറഞ്ഞിരുന്നു..
..ഞങ്ങള്‍ കര്‍ഷകര്‍ മണ്ണില്‍ പണിയെടുക്കുന്നവരാണ്,മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെയാണ്, പിന്നോട്ടില്ല..
..”ഇത് പറഞ്ഞീട്ട് അയാൾ ഫോൺ വച്ചു…
എങ്ങനെയാണ് ഇങ്ങനെയൊരു ജനതയെ എളുപ്പം തോൽപ്പിക്കാനാവുക?..
.അറിയില്ല ഈ സമരത്തിന്റെ ഗതി എന്താകുമെന്ന്…
കണ്ണു മൂടിക്കെട്ടിയ നീതി ദേവതയുടെ കൈയിലെ ത്രാസ് കണക്കെ സമരത്തിന്റെ തെറ്റും ശരിയും തൂക്കിയളക്കുന്നില്ല.
.. അതിനല്ലയീ കുറിപ്പെന്ന് മുൻപേ പറഞ്ഞു..
.. പക്ഷേ… അവരുടെ നിലയ്ക്കാത്ത ആത്മവീര്യം.
.. ഇതുവരെയും വീണുപോവാത്ത മനസ്സ്..
. അധികം വൈകാതെ നിർത്തിപ്പോവും എന്ന് കരുതിയൊരു സമരം അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി കത്തി ജ്വലിച്ചു നിൽക്കുമ്പോൾ പറയാതിരിക്കാനാവില്ല അവരുടെ നിശ്ചയദാർഢ്യത്തെ…
അതിന്റെ ശരിതെറ്റുകൾ അളന്നു തൂക്കി വിധിക്കാൻ ഉള്ളതല്ല ഈ കുറിപ്പ്…
ശരിതെറ്റുകൾ കാലവും കോടതിയും വിധിക്കട്ടെ…
. ഒന്ന് മാത്രം…. വച്ച കാല് പിന്നോട്ട് വയ്ക്കാത്ത കാരിരുമ്പിന്റെ കരുത്തുള്ള ഒരുപറ്റം മനുഷ്യരെ, അവരുടെ എന്തും നേരിടാന്‍ ഉള്ള മനക്കരുത്തിനെ, പ്രണമിക്കുന്നു….അത്രമാത്രം….
തുടക്കത്തിലെ വാക്കുകൾ ഒരിക്കല്‍ കൂടി…. “സത്യമായും എങ്ങിനെയാണ് ഇതിനെക്കുറിച്ച് എഴുതാതിരിക്കാനാവുക..”
റിന്റോ പയ്യപ്പിള്ളി
NB:കർഷകർക്കെതിരേയുള്ള നിയമങ്ങള്‍ പിന്‍വലിച്ചു