നാല് മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം
ന്യൂഡല്‍ഹി: നാല് മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. പ്രിയങ്കാ രാധാകൃഷ്ണന്‍ (ന്യൂസിലന്‍ഡ്), സിദ്ദിഖ് അഹമ്മദ് (സൗദി അറേബ്യ), ഡോ. മോഹന്‍ തോമസ് (ഖത്തര്‍), ബാബുരാജന്‍ കല്ലുപറമ്ബില്‍ ഗോപാലന്‍ (ബഹ്റൈന്‍) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.
പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാര്‍ക്ക് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്.
ന്യൂസിലന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ എംപിയും മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളിയുമാണ് പ്രിയങ്ക രാധാകൃഷ്ണന്‍. സൗദി അറേബ്യ ആസ്ഥാനമായുള്ള ഇറാം ഗ്രൂപ്പ് സ്ഥാപകനും വ്യവസായിയുമാണ് സിദ്ദിഖ് അഹമ്മദ്.