രാജ്യത്ത് 20 പേർക്ക് അതിതീവ്ര കോവിഡ്

Share News

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 14 പേ​ർ​ക്ക് കൂ​ടി ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് അ​തി​തീ​വ്ര കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 20 ആ​യി.

ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി അ​തി​തീ​വ്ര കോ​വി​ഡ് സ്ഥി​രീ​ച്ച​ത്. ആ​റ് പേ​ർ​ക്കാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ​ല്ലാം അ​ടു​ത്തി​ടെ യു​കെ​യി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ​വ​രാ​ണ്.

യു​കെ​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും സ്ഥി​രീ​ക​രി​ച്ച ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് അ​തി​വേ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ എ​ട്ട് പേ​ർ​ക്കും ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് പേ​ർ​ക്കു​മാ​ണ് പു​തി​യ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ യു​കെ​യി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ 33,000 യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി​യ​താ​യും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Share News