കൊടികെട്ടിയ കേരളം ഇന്ന്!

Share News

കാർട്ടൂൺ പ്രാസമൊപ്പിച്ച് കുറിച്ചതെങ്കിലും,

കോടികൾ കൊണ്ടല്ല ഒരായുസ്സുകൊണ്ടു നേടിയതൊക്കെയും അതിനൊപ്പം കടമെടുത്തുമൊക്കെയാണ് ഒരു സംരംഭകൻ തൻ്റെ മനക്കോട്ട കേരളമണ്ണിൽ സാക്ഷാത്ക്കരക്കാൻ ഇറങ്ങുന്നതും, കൊടിക്കാർ കുത്തിതുരന്നു കൊള്ളയടിക്കുന്നതും.

ഉദാഹരണങ്ങൾ ഒന്നിനു പുറകെ ഒന്നായി മനസ്സിൽ തെളിഞ്ഞു വരുന്നില്ലേ? ധാർമിക രോഷം എറുന്നില്ലേ? എന്നിട്ടും ഇവിടെ മാറ്റം ഒന്നും സംഭവിക്കുന്നില്ല!

ഏറെ വേദനിപ്പിച്ച ഒരു സംഭവം Xavi Mon Keyal കുറിച്ചതാണ്. നേരിട്ട് അന്വേഷിച്ച് തെളിയിച്ചിട്ടില്ല:

ഒരും പാവം ലൈഫ് മിഷനിൽ വീടിനായി കാത്തിരുന്നു, വർഷങ്ങളോളം.

കിട്ടിയില്ല.

ഒടുവിൽ,

ഉള്ള സ്വർണ്ണം പണയപ്പെടുത്തിയും, കടം വാങ്ങിയും സ്വയം ഒരു വീടു വെക്കാൻ തീരുമാനിച്ചു.

തറ പണിതുടങ്ങി

അതാ, അപ്പോഴേക്കും കൊടിക്കാർ! നോക്കുകൂലി വാങ്ങിയത് അയ്യായിരം.

തീർന്നില്ല

ഇടയ്ക്കിടെ ശല്യം – ആയിരങ്ങൾ

വരുന്നു

കൊടികാട്ടുന്നു

പണം പിടുങ്ങുന്നു

പോകുന്നു

അവസാനം തപ്പിക്കൂട്ടി മേൽക്കൂര വാർക്കൽ വരെയെത്തി

കൊടി വീണ്ടുമെത്തുന്നു, 15 പേർക്ക് പണികൊടുക്കണം! അല്ലെങ്കിൽ യൂണിയൻശക്തിയറിയും – ഭീഷണി.

ഇത്രയും പേർക്ക് കൊടുക്കാൻ പണമില്ലെന്നും; ഇത്രയും പേരുടെ ആവശ്യമില്ലെന്നും വീട്ടുടമ

ശല്യം സഹിക്കാതെ അഞ്ചുപേർക്ക് ജോലി കൊടുക്കാമെന്നും വീട്ടുടമസ്ഥൻ.

സമ്മതിക്കാതെ യൂണിയൻ.

ഒടുവിൽ, ആവേശകരമായ ഒരു ട്വിസ്റ്റ് ഇക്കിള കണ്ടുമടുത്ത നല്ലവരായ നാട്ടുകാർ ഇടപെടുന്നു; കൊടിക്കാരെ പരപ്പിച്ച്, ശ്രമദാനമായി നാട്ടുകാർ തന്നെ വാർപ്പ് നടത്തിക്കൊടുക്കുന്നു!

എന്നാൽ

ഈ ട്വിസ്റ്റ് വിരളമായി മാത്രമേ സംഭവിക്കാറുള്ളൂ എന്നതല്ലേ സത്യം?

മാത്രമല്ല, കൊടിക്കാരുടെ പ്രതികാരബുദ്ധി അവരെ പിന്തുടരാതിരിക്കുമോ?

https://m.facebook.com/story.php?story_fbid=2641171636033640&id=100004224877292&mibextid=Nif5oz

Simon Varghese 

Share News