ഫാ.മാത്യു പൈനുങ്കൽ നിര്യാതനായി

Share News


കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപത വൈദികൻ ഫാ.മാത്യു പൈനുങ്കൽ (78) നിര്യാതനായി. സംസ്കാരം കണ്ടനാട് ഉണ്ണിമിശിഹാ പള്ളിയിൽ ശനിയാഴ്ച 3 ന് .
1967 ഡിസംബർ 16 നു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. വൈക്കം, ഫോർട്ടു കൊച്ചി, വല്യാറ , കോക്കുന്ന്, മാണിക്കമംഗലം, പെരുമാനൂർ , കാഞ്ഞൂർ , എടനാട് , എളംകുളം, പെരുമ്പാവൂർ, തോപ്പിൽ , വെ.ചേരാനല്ലൂർ, കുമ്പളം, കൊങ്ങോർപ്പിള്ളി, പല്ലംതുരുത്ത്, അമ്പുനാട്, കൊറ്റമം, അങ്കമാലി, ചെത്തിക്കോട്, പള്ളിപ്പുറം എന്നീ പള്ളികളിൽ സേവനം ചെയ്തിട്ടുണ്ട്.
കണ്ടനാട് പൈനുങ്കൽ പരേതരായ അവിരാ യും മറിയാമ്മയുമാണു മാതാപിതാക്കൾ . സഹോദരങ്ങൾ: ജോസഫ് , ശോശമ്മ, മേരി, ത്രേസ്യാമ്മ, ചിന്നമ്മ.

സംസ്കാര ശുശ്രൂഷകളുടെ ആദ്യ ഭാഗം കണ്ടനാടുള്ള വസതിയിൽ ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും.

Share News