തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടി

Share News

കൊച്ചി: തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധന വില കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് കൂടിയത്.

കൊച്ചിയില്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമായി വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 92 കടന്നു.

തിരുവനന്തപുരത്ത് പെട്രോള്‍ വില 92.07 ആയി. ഡീസലിന് 86.61 രൂപ. പാറശാലയില്‍ പെട്രോള്‍ വില 92.27 രൂപയായി ഉയര്‍ന്നു.

ഈ മാസം ഡീസലിന് 4.26 രൂപയും പെട്രോളിന് 3.83 രൂപയുമാണ് കൂടിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കത്തിലെത്തി.

Share News