ജോർജ് ചേട്ടാ… ഇത്തരത്തിൽ ഒരു വിട പറയൽ ഒരിക്കലും പ്രതീക്ഷിച്ചില്ല…!|T.J Vinod MLA

Share News

ജോർജ് ചേട്ടാ… ഇത്തരത്തിൽ ഒരു വിട പറയൽ ഒരിക്കലും പ്രതീക്ഷിച്ചില്ല…!

ഇന്നലെയും ഓഫീസിൽ വന്നിരുന്നു…

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനുള്ള ആളുകളുടെ പൂരിപ്പിച്ച അപേക്ഷ ഫോം നൽകിയിട്ട് കെ.വി.പി കൃഷ്ണകുമാർ എന്നെ അന്വേഷിച്ചാൽ ഞാൻ കോർപറേഷൻ ഓഫീസിലേക്ക് പോയിട്ടുണ്ട് എന്ന് പറയാൻ ഏല്പിച്ചിട്ട് ധൃതിയിൽ ഇറങ്ങി പോയത് മനസ്സിൽ ഇപ്പോഴും മായാതെ നില്കുന്നു.

ധൃതിയിലുള്ള ആ യാത്ര പറച്ചിൽ അവസാന യാത്രപറച്ചിൽ ആവുമെന്ന് കരുതിയില്ല. അവസാന നിമിഷം വരെ കർമ്മനിരതനായ ഒരു പൊതുപ്രവർത്തകൻ… നടക്കാനിരിക്കുന്ന കോർപറേഷൻ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചേർക്കാനുള്ള അവസാന തിയതി വരെയും പാഞ്ഞു നടന്നു വോട്ട് ചേർത്ത് ചെറുപ്പക്കാർക്ക് പോലും മാതൃകയായിരുന്നു ജോർജ് ചേട്ടൻ.

ഏതാനം മാസങ്ങളെ ആയിട്ടോളൂ ജോർജ് ചേട്ടന്റെ ഭാര്യ മരിച്ചിട്ട്.. എന്ത് കാര്യം പറഞ്ഞാലും മടികൂടാതെ ചെയ്യാനുള്ള അദ്ദേഹത്തിന്റെ ആ ഊർജ്വസ്വലത മാതൃകാപരമാണ്.

ഈ ഞായറാഴ്ച നടക്കാനിരിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ ഏറ്റവും വലിയ നഷ്ടവും ജോർജ് ചേട്ടൻ തന്നെ ആവും. കരിക്കാമുറി പ്രദേശത്തെ നിരവധി ആളുകളുടെ രജിസ്‌ട്രേഷൻ ഫോമുകളുമായി ദിവസവും ഓഫീസിലേക്ക് കടന്നു വരുന്ന ജോർജ് ചേട്ടൻ ഇനിയില്ല എന്നോർക്കുമ്പോൾ നഷ്ടബോധം.

ശക്തനായ ഒരു പാർട്ടി പ്രവർത്തകനെയും രവിപുരം മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റിനെയുമാണ് ഈ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്.

ആദരാഞ്ജലികൾ…

T.J Vinod MLA

Share News