വലിയവീട് മ്യൂസിഷ്യൻസിന്റെ ഗസൽ സന്ധ്യ ഇന്ന്
കൊല്ലം : വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടിന്റെയും ഇമ്‌നാ ജോർജ് വലിയവീടിന്റെയും ഗസൽ സന്ധ്യയും ലതാമങ്കേഷ്‌കർ അനുസ്മരണവും ഇന്ന് (ഫെബ്രുവരി 26 ശനി ) വൈകിട്ട് 5 മണിക്ക് കൊല്ലം കൊച്ചുപിലാമൂട് റെഡ്ക്രോസ്സ് ഹാളിൽ നടക്കും. ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോയുടെയും ബൃഹസ്പതി സംഗീത വിദ്യാപീഠത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക. ഗസൽ സന്ധ്യയുടെയും ലതാ മങ്കേഷ്‌കർ അനുസ്മരണത്തിന്റെയും ഉദ്ഘാടനം നാടകസിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ നിർവ്വഹിക്കും.
ഇപ്ലോ ഇന്റർനാഷണൽ പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിക്കും.റെഡ്ക്രോസ്സ് ജില്ലാ വൈസ് ചെയർമാൻ പ്രൊഫ. ജി.മോഹൻദാസ് അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും.ബൃഹസ്പതി സംഗീത വിദ്യാപീഠം ഗുരു സബീഷ് ബാല,ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്‌റ്റഫർ ഡിക്കോസ്റ്റ,ഇപ്ലോ ജില്ലാ ചാപ്റ്റർ പ്രസിഡന്റ് ടി വി ടെറൻസ്,റെഡ്ക്രോസ്സ് ജില്ലാ സെക്രട്ടറി എസ്. അജയകുമാർ(ബാലു), ട്രഷറർ നേതാജി ബി രാജേന്ദ്രൻ, സാമൂഹ്യ പ്രവർത്തക റാണി നൗഷാദ്, മാധ്യമ പ്രവർത്തക ബെറ്റ്സി എഡിസൺ, റെഡ്ക്രോസ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുരേഷ് ബാബു,സന്തോഷ്‌കുമാർ,പി.വിജയൻ വി കെയർ പാലിയേറ്റീവ് വൈസ് ചെയർമാൻ ഇഗ്‌നേഷ്യസ് വിക്ടർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഇഗ്‌നേഷ്യസ് ജി ജോസ്,അജിത് മാടൻനട എന്നിവർ സംസാരിക്കും.