സ്മാര്‍ട്ട് വോട്ടറാകാന്‍ കൈപ്പുസ്തകം.

Share News

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംശയരഹിതമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകം തയ്യാര്‍.

കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍, എ. ഡി. എം സി. എസ്. അനിലിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു.

വോട്ടര്‍ റെജിസ്‌ട്രേഷന്‍ പ്രക്രിയ, വോട്ടുചെയ്യേണ്ട രീതി തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വരെ നീളുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഭിന്നശേഷി-മുതിര്‍ന്നവോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും വിശദമാക്കിയിട്ടുണ്ട്.

വോട്ടുചെയ്യുന്നതിനായി തിരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങളുമുണ്ട്.

സമ്മതിദായകരുടെ പ്രതിജ്ഞയ്‌ക്കൊപ്പം വെബ്‌സൈറ്റിലേക്കുള്ള ക്യു. ആര്‍. കോഡും ഹെല്‍പ്‌ലൈന്‍ നമ്പരുമൊക്കെയാണ് അവസാനതാളില്‍.

പ്രകാശന വേളയില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ ജേക്കബ് സഞ്ജയ് ജോണ്‍, കെ. പി. ദീപ്തി, ജിയോ ടി. മനോജ്, ഷീജ ബീഗം, ഫിനാന്‍സ് ഓഫീസര്‍ ജി. ആര്‍. ശ്രീജ എന്നിവരും പങ്കെടുത്തു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള മുഴുവന്‍ പേരുടെയും എണ്ണം ഉള്‍ക്കൊള്ളിച്ച പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി.

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ 13,26,648 വോട്ടര്‍മാരുണ്ട്; ഇതില്‍ 631625 പുരുഷ, 695004 സ്ത്രീ, 19 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുണ്ട്.

കൊല്ലം ജില്ലയില്‍ എന്‍.ആര്‍.ഐ വോട്ടര്‍മാര്‍ ഉള്‍പ്പടെ 21,32,427 വോട്ടര്‍മാരുണ്ട്; ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് (214648).

നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടര്‍മാരുടെ എണ്ണം :

കരുനാഗപ്പള്ളി -214648 (104107 പുരുഷന്‍ ,110540 സ്ത്രീ, 1 ട്രാന്‍സ്ജന്‍ഡര്‍)

ചവറ -180327 (87640 പുരുഷന്‍, 92684 സ്ത്രീ, 3 ട്രാന്‍സ്ജന്‍ഡര്‍)

കുന്നത്തൂര്‍ -205559 (97472 പുരുഷന്‍ ,108087 സ്ത്രീ)

കൊട്ടാരക്കര -200934 (94705 പുരുഷന്‍, 106227 സ്ത്രീ, 2 ട്രാന്‍സ്ജന്‍ഡര്‍)

പത്തനാപുരം -184638 (86838 പുരുഷന്‍, 97800 സ്ത്രീ)

പുനലൂര്‍ -206363 (97848 പുരുഷന്‍ ,108513 സ്ത്രീ, 2 ട്രാന്‍സ്ജന്‍ഡര്‍)

ചടയമംഗലം-202953 (95525 പുരുഷന്‍, 107426 സ്ത്രീ, 2 ട്രാന്‍സ്ജന്‍ഡര്‍)

കുണ്ടറ -206954 (98604 പുരുഷന്‍, 108347സ്ത്രീ, 3 ട്രാന്‍സ്ജന്‍ഡര്‍ )

കൊല്ലം -172627 (82919 പുരുഷന്‍, 89706 സ്ത്രീ, 2 ട്രാന്‍സ്ജന്‍ഡര്‍ )

ഇരവിപുരം -173545 (83331 പുരുഷന്‍, 90210 സ്ത്രീ, 4 ട്രാന്‍സ്ജന്‍ഡര്‍ )

ചാത്തന്നൂര്‍-183879 (85758 പുരുഷന്‍, 98118 സ്ത്രീ, 3 ട്രാന്‍സ്ജന്‍ഡര്‍)

1673 പുരുഷ, 244 സ്ത്രീ, 2 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാര്‍ ഉള്‍പ്പടെ 1919 എന്‍.ആര്‍.ഐ വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്.

22 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാര്‍ വോട്ടേഴ്‌സ് ലിസ്റ്റ് പ്രകാരം ജില്ലയിലുണ്ട്.

18-19 വയസുള്ള ജില്ലയിലുള്ളവര്‍ – 32921 (16382 പുരുഷ, 16539 സ്ത്രീ) ; ലോക്സഭാ മണ്ഡലത്തില്‍ – 20583 (10152 പുരുഷ, 10431 സ്ത്രീ).

Share News