മാലിന്യക്കിറ്റിൽ നിന്നും ലഭിച്ച 15 പവൻ സ്വർണ്ണം തിരിച്ച്നൽകി ഹരിതസേന

Share News

വീട്ടിൽ നിന്നും വേസ്റ്റ് കെട്ടുകളും ശേഖരിച്ച് പോയ ഹരിത സേനാംഗങ്ങൾ മടങ്ങി എത്തി മാലിന്യക്കിറ്റ് തിരികെ നൽയിയപ്പോൾ വീട്ടുകാർ അമ്പരന്നു

.🙄എന്തെങ്കിലും മാലിന്യ ശേഖരത്തിൽ പറ്റാത്തത് കെണിഞ്ഞുവോ എന്നായിരുന്നു സംശയം.😔പക്ഷെ അതിലെ പഴയ പേഴ്സ് ഒന്നു പരിശോധിക്കാൻ പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു.😔നാളുകളായി തിരഞ്ഞു നടന്ന സമ്പാദ്യം അതിൽ തിളങ്ങുന്നു.❤️🙏

ഉദയംപേരൂര്‍ 13-ാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായനാട്ടുവഴി വെളിയില്‍ റീജ സന്തോഷ്, പുതുക്കുളങ്ങരയില്‍ സുജി വിനിഷ് എന്നിവരാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നു കിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചുനല്‍കിയത്.🌹🌹

മറന്നു വെച്ച പേഴ്സിൽ സൂക്ഷിച്ച15 പവൻ രാജേഷ് എന്നയാളുടെ വീട്ടില്‍നിന്ന് കൊണ്ടുപോയ ചാക്കില്‍ നല്‍കിയ അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുമ്പോഴാണ് പേഴ്‌സ് കിട്ടിയത്.തുറന്നുനോക്കിയപ്പോള്‍ അതില്‍ സ്വര്‍ണമാലയും വളയും മറ്റ് ആഭരണങ്ങളുമായിരുന്നു. തട്ടപ്പെടുത്താനും അളക്കാനുംഒന്നും പോയില്ല.

ഉടന്‍ വീട്ടുകാരെ കണ്ടെത്തി ആഭരണങ്ങളടങ്ങിയ പേഴ്‌സ് കൈമാറുകയായിരുന്നുവെന്ന് പഞ്ചായത്തിലെ ഹരിതകര്‍മസേനയുടെ പ്രസിഡന്റ് കൂടിയായറീജ പറഞ്ഞു.

ഹരിതകര്‍മ സേനാംഗങ്ങളെ വാര്‍ഡ് വികസനസമിതി അനുമോദിച്ചു.ഇതിനു പുറമെ നാട്ടുകാരുടെ മുഴുവൻ ആശംസയ്ക്കും അഭിനന്ദനത്തിനും ഇടയിലാണ് അവരിപ്പോൾ.

വീട്ടുകാരാവട്ടെ നഷ്ടപ്പെട്ടു എന്ന് കരുതിയ സമ്പാദ്യം തിരികെ കിട്ടിയ സന്തോഷത്തിലും

Antony M. John

Share News