വിദ്വേഷ പ്രസംഗം: പി.സി. ജോർജിന് ജാമ്യം
കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പി.സി. ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി ജാമ്യം നൽകിയത്.
കൂടാതെ വെണ്ണല കേസിൽ അദ്ദേഹത്തിന് മുൻകൂർ ജാമ്യവും കോടതി അനുവദിച്ചു. പ്രായം കണക്കിലെടുത്ത് കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം ആവർത്തിച്ചാൽ കർശന നടപടിയെന്ന് കോടതി താക്കീത് നൽകി. പി.സി. ജോർജ് ഉടൻ തന്നെ ജയിൽ മോചിതനാകും.