പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും എന്നും മാതൃകയാക്കാവുന്ന അച്ഛന്റെ മകനായി ജനിച്ചത് മുൻജന്മ സുകൃതം. |തുഷാർ വെള്ളാപ്പള്ളി

Share News

ഈ അച്ഛന്റെ മകനായി പിറന്നത് പുണ്യം.

പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും എന്നും മാതൃകയാക്കാവുന്ന അച്ഛന്റെ മകനായി ജനിച്ചത് മുൻജന്മ സുകൃതം.

ജീവിതത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുന്ന രീതിയും വിവിധ തലങ്ങളിലുള്ള ആളുകളെ കൂടെ കൂട്ടി മുന്നോട്ടു പോകുന്ന രീതിയും ശ്രീ നാരായണ ഗുരുദേവനിലും കണിച്ചുകുളങ്ങര ഭഗവതിയിലുമുള്ള അചഞ്ചലമായ ഭക്തിയും വിശ്വാസവുമാണ് ജീവിതകാലം മുഴുവൻ കർമ്മനിരതനായി മുന്നോട്ട് സഞ്ചരിക്കുവാൻ അച്ഛനു കഴിഞ്ഞത്.

എസ്.എൻ.ഡി.പി യോഗം എന്ന മഹാ സംഘടനയെ കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി നയിക്കുന്നതോടൊപ്പം, കുടുംബത്തിന്റെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും ഇടപെടുകയും ചെയ്യുന്ന കുടുംബനാഥനുമായി സ്നേഹനിധിയായ അച്ഛൻ 84 ആമത് ജന്മദിനത്തിലേക്കു കടക്കുമ്പോൾ അത് എന്റെ ഊർജ്ജം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രിയപ്പെട്ട അച്ചനു ഹൃദയം നിറഞ്ഞ ശതാഭിഷേക ആശംസകൾ. മഹാഗുരുവിന്റെയും കണിച്ചുകുളങ്ങരയമ്മയുടെയും അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ….

തുഷാർ വെള്ളാപ്പള്ളി

Share News