“തലയോട്ടികൾ ആകുന്നതിനുമുൻപ്‌ മറ്റുള്ളവരെ സഹായിക്കുക”……..|പറ്റിച്ചും ചതിച്ചും വഞ്ചിച്ചും കൊള്ളപ്പലിശ വാങ്ങിയും വിശ്രമമില്ലാതെ ആർത്തിപ്പിടിച്ചു വാരിക്കൂട്ടിയിട്ട് എന്തുകാര്യം?

Share News

പറ്റിച്ചും ചതിച്ചും വഞ്ചിച്ചും കൊള്ളപ്പലിശ വാങ്ങിയും വിശ്രമമില്ലാതെ ആർത്തിപ്പിടിച്ചു വാരിക്കൂട്ടിയിട്ട് എന്തുകാര്യം?ഒരുനാൾ വെറുംകയ്യോടെ പോയി മണ്ണിലലിഞ്ഞു തീരും.

ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഒരാൾ മരണപ്പെട്ടു, മൃതദേഹം സംസ്കരിച്ചു 24മണിക്കൂറിനുശേഷം അഴുകി ദുർഗന്ധം പുറപ്പെടുവിക്കും. അതിൽ അകൃഷ്ടമായി അനേക ലക്ഷം പുഴുക്കളും കീടങ്ങളും ഉറുമ്പുകളും നിരനിരയായി എത്തിച്ചേരും.മൂന്നാം ദിവസം കുഴിച്ചു മൂടിയ മൃതദേഹത്തിന്റെ മൂക്ക് ആദ്യം ചീഞ്ഞുതുടങ്ങും. ആറാംനാൾ നഖങ്ങൾ കൊഴിഞ്ഞു വീഴും.ഒമ്പതാം ദിവസം മുടികൾ കൊഴിഞ്ഞു തുടങ്ങി, മൃതദേഹത്തിന്റെ സകല രോമങ്ങളും കൊഴിഞ്ഞു വീണു വയർ വീർക്കാൻ തുടങ്ങും.

പതിനേഴാം ദിവസം വയർ പൊട്ടി മൃതദേഹത്തിന്റെ ഉൾഭാഗങ്ങൾ പുറത്തുചാടും. അറുപതു ദിവസത്തിനു ശേഷം മൃതദേഹത്തിലെ മാംസങ്ങളെല്ലാം ദ്രവിച്ചുപോയി, ഒരുതരി മാംസം പോലുമില്ലാത്ത അസ്ഥികൂടമാകും.

90 ദിവസങ്ങൾ പിന്നിടുമ്പോൾ അസ്ഥികൂടത്തിലെ എല്ലുകൾ പരസ്പരം അകന്നുതുടങ്ങും. ഒരു വർഷത്തിന് ശേഷം എല്ലാ അസ്ഥികളും മണ്ണിൽ അലിഞ്ഞു ചേരുന്നു. സംസ്കരിച്ച ആ മൃതദേഹം മാഞ്ഞുപോകുന്നു. അല്ലെങ്കിൽ പ്രകൃതി മാച്ചു കളയുന്നു.

എത്ര, ശക്തിയും ബുദ്ധിയും സൗന്ദര്യവും അഹങ്കാരവും ആത്മാഭിമാനവും പകയും വെറുപ്പും ധീരതയും ബഹുമാനവും സമ്പത്തും ഉണ്ടായിട്ടും, നേടിയതെല്ലാം ഭൂമിയുടെ മുകളിൽ ഉപേക്ഷിച്ചു വെറും കയ്യോടെ ഭൂമിക്കടിയിൽ ഒരുനാൾ അലിഞ്ഞു ചേരണ്ടവരാണ് എല്ലാ മനുഷ്യരും. പിന്നെ എന്തിനാണ് മറ്റുള്ളവരെ പറ്റിച്ചും വഞ്ചിച്ചും കൊള്ളപ്പലിശ വാങ്ങിയും സ്വന്തം മക്കൾക്ക് പോലും നല്ല ആഹാരവും വസ്ത്രവും വാങ്ങി നൽകാതെ, കണ്മുന്നിൽ വേദന അനുഭവിക്കുന്നവരുടെ കണ്ണീർ കണ്ടില്ലെന്നു നടിച്ചും ഇങ്ങനെ ഇനിയും…. ഇനിയും…

കിട്ടിയതൊന്നും പോരാ… പോരാ എന്ന ആർത്തിയോടെ, ജീവിതത്തിൽ ഒരിക്കൽപ്പോലും ഒന്ന് മനസ്സുതുറന്ന് ചിരിക്കാതെ സമ്പത്ത് വാരിക്കൂട്ടുന്നത്?

ഇത്തരക്കാരിൽ പലരുടെയും മക്കൾ ഇവരുടെ മരണശേഷം സാമൂഹ്യ വിരുദ്ധരും സമൂഹത്തിന് ചേരാത്ത പ്രവർത്തികളിൽ പണം ദൂർത്തടിച്ചു അവസാനം ആരോഗ്യവും പണവും തീർന്ന് തകർന്ന് വീഴുന്ന കാഴ്ചയും നമ്മൾ ധാരാളം കണ്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.

നമ്മുടെ അധ്വനത്താൽ ലഭിക്കുന്ന, നമ്മുടെ വിയർപ്പിന്റെ മണമുള്ള, നമ്മുടെ പേരു എഴുതിയ ആഹാരം മാത്രം കഴിക്കുന്നതിലുള്ള സുഖം തിരിച്ചറിയൂ…..

കട്ടും അഴിമതികാണിച്ചും കിട്ടുന്ന പണം കൊണ്ട്‌ നേടുന്ന ആഹാരത്തിനു രുചിയുണ്ടാകില്ല….

നമ്മൾ മാന്യരാണെന്ന് മറ്റുള്ളവരെ ബേദ്ധ്യപ്പെടുത്താൻ എളുപ്പമാ…..

എന്നാൽ അവരവരുടെ മനസ്സാക്ഷിയെ പറ്റിക്കാൻ കഴിയില്ല……..

“തലയോട്ടികൾ ആകുന്നതിനുമുൻപ്‌ മറ്റുള്ളവരെ സഹായിക്കുക”……..

Joseph Chiramattel (Sunny)

Share News