
മക്കള്‍ സ്വയമെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുവാനും, തിരുത്തുവാനും ഇന്ന് എത്ര മാതാപിതാക്കള്‍ക്ക് കഴിയുന്നുണ്ട്?.
ശ്രീ.എ.കെ.ആന്റണിയും മകനും——–
ശ്രീ.എ.കെ.ആന്റണിയുടെ മകന്‍ BJP-യില്‍ ചേര്‍ന്നതിന്‍റെ പേരില്‍ അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നത് ഒരു തരത്തിലും നീതീകരിക്കുവാന്‍ കഴിയില്ല. അഴിമതിരഹിതവും, സുതാര്യവും, മതേതരവുമായ രാഷ്ട്രീയത്തിന്‍റെ ഉദാത്ത മാതൃകയാണ് ശ്രീ.എ.കെ.ആന്റണി. അതുകൊണ്ടു തന്നെ അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവാണ്.
രാഷ്ട്രീയത്തില്‍ അഴിമതിയും, വര്‍ഗ്ഗീയതയും സ്വജനപക്ഷപാതവും വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ആന്റണി ഒരു വെള്ളിനക്ഷത്രം പോലെ വ്യത്യസ്തനായി നിലകൊള്ളുന്നു.ശ്രീ ആന്റണിയുടെ മകന്‍ ശ്രീ.അനില്‍ ആന്റണി കോണ്‍ഗ്രസ്സ് വിട്ട് BJP-യില്‍ ചേര്‍ന്നത് തികച്ചും തെറ്റായ നടപടിയാണ്. പക്ഷേ പ്രായപൂര്‍ത്തിയായ ഒരു വ്യക്തി സ്വയമെടുക്കുന്ന തീരുമാനത്തിന് അയാളുടെ പിതാവിനെ അധിക്ഷേപിക്കുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്.
മക്കള്‍ സ്വയമെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുവാനും, തിരുത്തുവാനും ഇന്ന് എത്ര മാതാപിതാക്കള്‍ക്ക് കഴിയുന്നുണ്ട്?.
ശ്രീ അനില്‍ ആന്റണി എടുത്ത ഈ തെറ്റായ തീരുമാനത്തിന്‍റെ ഗുണവും ദോഷവും അയാള്‍ തന്നെ അനുഭവിക്കട്ടെ. ആ കാര്യത്തില്‍ ശ്രീ ആന്റണിയെ അധിക്ഷേപിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയില്ല.
താന്‍ എന്നും കോണ്‍ഗ്രസ്സുകാരനായി ജീവിക്കുമെന്നും കോണ്‍ഗ്രസ്സിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ശ്രീ ആന്റണി വ്യക്തമാക്കി കഴിഞ്ഞു. അതില്‍ കൂടുതല്‍ എന്താണ് അദ്ദേഹത്തിന് ചെയ്യുവാന്‍ കഴിയുന്നത്. അദ്ദേഹത്തിനെതിരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണം തികച്ചും അന്യായവും പ്രതിഷേധാര്‍ഹവുമാണ്.

പി ജെ കുര്യൻ