കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും നവാസ് മീരാനും ഐ ആം റെസ്പോൺസിബിൾ അവാർഡ്.

Share News

കൊച്ചി . സമൂഹനന്മയ്ക്കായി ഉത്തരവാദിത്തോടെ ഇടപെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് (I AM) ഏർപ്പെടുത്തിയ ഈ വർഷത്തെ 2024 അയാം റെസ്പോൺസിബിൾ അവാർഡ് വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും, ഗ്രൂപ്പ് മീരാൻ സി ഇ ഓ നവാസ് മീരാനും,
IAM പ്രസിഡന്റും ചലച്ചിത്ര താരവുമായ ശ്രീ.സിജോയ് വർഗീസ് അവാർഡ് നൽകി ആദരിച്ചു.

കൊച്ചിയിലെ മെറൈൻ ഇൻ ഹോട്ടലിൽ വച്ചു നടന്ന, ഇന്ത്യൻ ഫിലിം മേക്കേഴ്സിന്റെ I AM Expertalk Function-ൽ വച്ചായിരുന്നു അവാർഡ് ദാനം. I AM ജനറൽ സെക്രട്ടറി ശ്രീ.അരുൺരാജ് കർത്ത, മുൻ പ്രസിഡൻറ് ശ്രീ.ജബ്ബാർ കല്ലറക്കൽ,ജോയിന്റ് ട്രഷറർ അനിൽ ജെയിംസ് എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ത്യൻ ഫിലിം മേക്കേഴ്സ്, (I AM) സംഘടിപ്പിച്ച, റെസ്പോൺസിബിൾ ബ്രാൻഡിംഗ് എന്ന വിഷയത്തെക്കുറിച്ച് ശ്രീ.കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും, നവാസ് മീരാനും, സംസാരിക്കുകയുണ്ടായി. ആഡ് മേക്കേഴ്സും മീഡിയ & ബ്രാൻഡിംഗ് രംഗത്തെ പ്രമുഖരും ചർച്ചയിൽ പങ്കെടുത്തു.

Share News