പാവപ്പെട്ടവരെയും, സാധാരണക്കാരെയും, പക്ഷഭേദമെന്യേ ചേർത്ത് നിർത്താൻ ഞാനെന്നും പരിശ്രമിക്കുമെന്ന് നിങ്ങൾക്കെല്ലാവർക്കും ഉറപ്പു നൽകുകയാണ്.

Share News

പ്രിയപ്പെട്ടവരെ,

ഐക്യ ജനാധിപത്യ മുന്നണിയുടെ തൃക്കാക്കര നിയോജക മണ്ഡലം സ്ഥാനാർത്ഥിയായി എന്നെ വീണ്ടും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച വിവരം നിങ്ങളേവരും അറിഞ്ഞിരിക്കുമല്ലോ..

നിങ്ങളുടെ ഏവരുടെയും വിലയെറിയ സമ്മതിദാനാവകാശം, എന്റെ ചിഹ്നമായ കൈപ്പത്തി അടയാളത്തിൽ നൽകി എന്നെ വലിയ ഭൂരിപക്ഷത്തോടെ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുത്ത് അയക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു..

പ്രിയ സാനുമാഷിനെ കണ്ട് അനുഗ്രഹം വാങ്ങി

കേരള നിയമസഭയ്ക്ക് ആകത്തും പുറത്തും, മണ്ഡലത്തിന്റെയും, സംസ്ഥാനത്തിന്റെയും, പൊതു സമൂഹത്തിന്റെയും പ്രശ്നങ്ങൾ ഉയർത്തികാട്ടാൻ എൻറെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്ന ചരിദാർഢ്യവും, ആത്മവിശ്വാസവുമാണ് വീണ്ടും ഈ മത്സര രംഗത്തേയ്ക്ക് കടന്ന് വരുമ്പോൾ എനിക്ക് കൈമുതലായുള്ളത്.

പാവപ്പെട്ടവരെയും, സാധാരണക്കാരെയും, പക്ഷഭേദമെന്യേ ചേർത്ത് നിർത്താൻ ഞാനെന്നും പരിശ്രമിക്കുമെന്ന് നിങ്ങൾക്കെല്ലാവർക്കും ഉറപ്പു നൽകുകയാണ്.

തികഞ്ഞ മതനിരപേക്ഷ – ജനാധിപത്യ നിലപാടുകളും, വ്യക്തിയുടെയും സമൂഹത്തിന്റെയും സ്വാതന്ത്രബോധത്തെ അംഗീകരിച്ചും, നിങ്ങളോടൊപ്പം വീണ്ടും മുന്നോട്ടു പോകാൻ എന്നെ നിങ്ങൾ അനുഗ്രഹിക്കണം…

എനിക്ക് വേണ്ടി പ്രവർത്തിക്കണം എന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാ സഹായസഹകരണങ്ങളും നൽകണമെന്ന് വിനയപൂർവ്വം ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.എല്ലാവർക്കും നമസ്കാരം.

PT Thomas

Share News