
ഉമ്മൻചാണ്ടി എന്ന എനിക്ക് ഒരു പര്യായായമേയുള്ളൂ – പുതുപ്പള്ളി.
പ്രിയമുള്ളവരെ,
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ പാർട്ടിയും മുന്നണിയും എന്നെ നിയോഗിച്ച വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്. ഉമ്മൻചാണ്ടി എന്ന എനിക്ക് ഒരു പര്യായായമേയുള്ളൂ – പുതുപ്പള്ളി.അര നൂറ്റാണ്ടിലധികമായി നീണ്ട അഭേദ്യവും വിസ്മയകരമായ ബന്ധമെന്ന് ചരിത്രത്തിൽ ഇതിനെ രേഖപ്പെടുത്തും. പൊതു ജീവിതത്തിലെ ഓരോ പടവും ഞാൻ കയറിയത് പുതുപ്പള്ളിയിൽ നിന്നാണ്.
പ്രതിസന്ധിയിൽ നിന്നും എന്നെ കൈപിടിച്ചുയർത്തിയത് ഈ നാടാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നത് നിങ്ങളിൽ ഓരോരുത്തരുടെയും സ്നേഹത്തിൽ വിശ്വാസമർപ്പിച്ചാണ്. നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം.കൂടെ ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
സാദരം
നിങ്ങളുടെ സ്വന്തം
ഉമ്മൻചാണ്ടി