“Iam a Researcher in Child development, Nutrition and Human Relations…”||‘മാതാവ്- ഇതിലും വലിയ തലക്കെട്ട് വേറെ ഇല്ല.’|ഞാനൊരു ഗവേഷക ആണ്, കുട്ടികളുടെ വളർച്ച, പോഷകാഹാരം, മനുഷ്യബന്ധങ്ങൾ ഇവയാണ് ഗവേഷണം ചെയ്യുന്നത്.

Share News

ഒരു സ്ത്രീ ഒരു അപേക്ഷ കൊടുക്കാനായി ഒരു ഓഫീസിൽ ചെല്ലുകയുണ്ടായി .

അവിടെ ധാരാളം ഉന്നത പദവിയിലിരിക്കുന്ന ആൾക്കാരും അപേക്ഷ കൊടുക്കാനായി എത്തിയിരുന്നു .അവരോടു എല്ലാം ആ അപേക്ഷ വാങ്ങുന്ന ഓഫീസർ ബഹുമാനത്തോടെ അവരുടെ അപേക്ഷ വാങ്ങി പൂരിപ്പിച്ചു പെട്ടന്ന് തന്നെ അവരെ യാത്ര ആക്കി. അങ്ങനെ ഈ സ്ത്രീയുടെ ഊഴം എത്തി.

അപേക്ഷ പൂരിപ്പിക്കാനായി ആ സ്ത്രീയോട് ജോലി ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു. ഉണ്ട്, ഞാൻ ഒരു മാതാവാണ് ,ആ സ്ത്രീ പറഞ്ഞു. അപ്പോൾ ഓഫീസർ ജോലിയുടെ സ്ഥാനത്തു മാതാവ് എന്ന് എഴുതാൻ പറ്റില്ല, “House wife “എന്ന് മാത്രം കൊടുക്കാം എന്ന് പറഞ്ഞു.

ആ ഓഫീസർ മുൻപ് വന്ന ആൾക്കാർക്കു കൊടുത്ത ഒരു ബഹുമാനവും ഈ സ്ത്രീക്ക് കൊടുത്തില്ല. കാരണം ഇവർ പറയത്തക്ക ജോലിയിലോ പദവിയിലോ ഇരിക്കുന്ന ആൾ അല്ലല്ലോ, മാത്രവുമല്ല ഒരു സാധാരണ വീട്ടമ്മ മാത്രം ആണെല്ലോ.

അതിനാൽ മറ്റുള്ളവർക്ക് കിട്ടിയ പരിഗണന അവർക്ക് കിട്ടിയില്ല എന്ന് മാത്രമല്ല.അവർക്കു വളരെ സമയം ഓഫീസിൽ ചിലവഴിച്ചതിനു ശേഷം മാത്രമാണ് തന്റെ അപേക്ഷ പരിഗണിച്ചുള്ള കാര്യം സാധ്യം ആയതും..

അങ്ങനെ ആഴ്ചകൾ കഴിഞ്ഞു വേറെ ഒരു ഓഫീസിൽ മുൻപ് കൊടുത്തിരുന്ന അപേക്ഷയുടെ തുടർന്നുള്ള നടപടി കാര്യത്തിന് പോകേണ്ടി വന്നു.

അതിനാൽ മുൻപ് പോയ ഓഫീസിൽ ഒരു വീട്ടമ്മ മാത്രം ആയതിന്റെ പേരിൽ തനിക്ക് നേരിട്ട അനുഭവം ഉള്ളത് കൊണ്ട് അവർ ഇത്തവണ ഒന്ന് ബുദ്ധിപരമായി കാര്യങ്ങൾ ചെയ്തു.

ഓഫീസിൽ ചെന്ന അവരോടു നിങ്ങളുടെ ജോലി എന്താണെന്നു ഓഫീസർ ചോദിച്ചു.അപ്പോൾ ആ സ്ത്രീ പറഞ്ഞു:

Iam a Researcher in Child development, Nutrition and Human Relations…ഞാനൊരു ഗവേഷക ആണ്, കുട്ടികളുടെ വളർച്ച, പോഷകാഹാരം, മനുഷ്യബന്ധങ്ങൾ ഇവയാണ് ഗവേഷണം ചെയ്യുന്നത്.(ശെരിക്കും ഒരു മാതാവിന്റെ ജോലി കുട്ടികളുടെ കാര്യവും, കുടുംബബന്ധങ്ങൾ കൂട്ടിച്ചേർക്കുക ഇവയൊക്കെ ആണല്ലോ).

ഇത് കേട്ട ആ ഓഫീസർ എഴുന്നേറ്റു നിന്ന് അവർ ഏതോ വലിയ പദവിയിലിരിക്കുന്ന സ്ത്രീ ആണെന്ന് വിചാരിച്ചു ബഹുമാനത്തോടെ ചോദിച്ചു,

‘മാഡം ഈ പദവിയിൽ എന്തൊക്കെ ജോലി ആണുള്ളത്.’

അപ്പോൾ ആ സ്ത്രീ പറഞ്ഞു. ‘ എന്റെ ഗവേഷണം വളരെ വർഷങ്ങൾ നീണ്ടു പോകുന്നതാണ്( ഒരു മാതാവിന് Retirement ഇല്ലല്ലോ)‘എനിക്ക് രണ്ടു boss ആണ് ഉള്ളത്.’(അവർ ഉദ്ദേശിച്ചത് ഒന്ന് ദൈവം, രണ്ടു തന്റെ മുഴുവൻ കുടുംബം).

‘എനിക്ക് രണ്ടു ബഹുമതികൾ ലഭിച്ചിട്ടുണ്ട് ‘( അവർ ഉദ്ദേശിച്ചത് ഒരു മകനും, ഒരു മകളും)

‘എന്റെ പ്രധാന വിഷയം സാമൂഹ്യശാസ്ത്രത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം ആണ് ഉള്ളത്’.(ഇത് എല്ലാ അമ്മമാരും അംഗീകരിക്കും. സമൂഹത്തിൽ തന്റെ കുടുംബം ഏറ്റവും നന്നായി ജീവിക്കണം എന്നുള്ളത് ആണല്ലോ ).

‘ഞാൻ ഒരു ദിവസം 14 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യും. ചിലപ്പോൾ 24 മണിക്കൂർ തന്നെ തികയാതെ വരും, അത്രയ്ക്ക് ബുദ്ധിമുട്ടുള്ള ജോലി ആണ് മറ്റു ജോലിയേക്കാൾ.’.‘ എന്റെ ജോലിയുടെ പ്രതിഫലം പണം അല്ല മാനസിക സംതൃപ്തി ആണ്.’

ഇതെല്ലം കേട്ട് കഴിഞ്ഞ ആ ഓഫീസർ വലിയ പദവി ഉള്ള സ്ത്രീ ആണ് മുന്നിൽ ഇരിക്കുന്നത് എന്ന് വിചാരിച്ചു വളരെ ബഹുമാനത്തോടെ അവരുടെ കാര്യങ്ങൾ വേഗം ചെയ്തു കൊടുത്തു അവരെ വാതിൽക്കൽ വരെ കൂടെ ചെന്ന് യാത്രയാക്കി.

എന്റെ ജോലിയെ പുതിയൊരു വീക്ഷണത്തോടെ അവതരിപ്പിച്ചപ്പോൾ വലിയ ബഹുമാനവും പദവിയും തനിക്കു ലഭിച്ചു എന്ന് മനസ്സിൽ പറഞ്ഞു ആ സ്ത്രീ വീട്ടിലേക്കു പോയി.

മാതാവ്- മനുഷ്യവർഗ്ഗത്തിന്റെ സുപ്രധാന സേവനത്തിൽ പ്രവർത്തിക്കുന്ന ആൾഇത്രെയും വലിയ വിശാല അർഥം ഉള്ള തന്റെ ജോലിയിൽ താൻ അഭിമാനിക്കുന്നു.

ആ സ്ത്രീ തന്റെ വാതിൽക്കൽ ഒരു ചെറിയ Nameplate ഉണ്ടാക്കി അതിൽ ഇങ്ങനെ എഴുതി-

‘മാതാവ്- ഇതിലും വലിയ തലക്കെട്ട് വേറെ ഇല്ല.’

എല്ലാവരും വലിയ പദവിയും മറ്റും നേടുമ്പോൾ ഒരു മാതാവ് അല്ലെങ്കിൽ വീട്ടമ്മ നേടുന്ന പദവി അതിലും വലിയത് ആണെന്ന് അഭിമാനിക്കണം. മറ്റുള്ള ജോലിയെക്കാൾ കൂടുതൽ ഉത്തരവാദിത്തം നിറഞ്ഞതും , സ്നേഹം കൊടുത്തും, പ്രതിഫലം ഇല്ലാതെ ചെയ്യുന്ന ,സന്തോഷത്തോടെ കുടുംബത്തെ നയിക്കുന്ന, ഈ പദവിയേക്കാൾ ഏതു പദവി ആണ് വേറെ ഉള്ളത്.🌹

മഹബൂബ് വടകര.

Share News