വാർത്ത ശരിയല്ല, അടിസ്ഥാനപരമായ പഠനം നടത്താതെയാണ് ഇത്തരം വാർത്ത വന്നിട്ടുള്ളത് എങ്കിൽ ഇത്തരം ഭീതി ജനകമായ വാർത്ത സൃഷ്ടിക്കുന്നവർക്കെതിരെ ഗവണ്മെന്റ് അന്വേഷണം നടത്തണം. നടപടി സ്വീകരിക്കണം
രാവിലെ മനോരമ പത്രത്തിലെആദ്യ പേജ് വാർത്ത വായിച്ചപ്പോൾ ഞെട്ടിപ്പോയി,കുട്ടനാട് വീണ്ടും താഴുന്നു .
മൂന്ന് കോളം വാർത്ത മനോരമ പോലെ ഒരു പത്രത്തിൽ ഈ വാർത്തവന്നാൽ പലായനം തുടർക്കഥയായ നാട്ടിൽ നിന്നും അവശേഷിക്കുന്നവർ കൂടി കെട്ടും ഭാണ്ഡവും മുറുക്കി പോകാൻ നിർബന്ധിതരാകില്ലേ?ഇന്നലെയും ചെറിയ വാർത്ത അവർ ഇട്ടിരുന്നു.
ഭയാശങ്കകളാടുകൂടി വാർത്ത മുഴുവൻവായിച്ചു അന്താരാഷ്ട്ര കായൽകൃഷി ഗവേഷണ കേന്ദ്രമാണ് പഠനം നടത്തിയത്. ഇത്തരം ഒരു ഗവേഷണം നടത്താൻ തക്ക സാങ്കേതിക വൈദഗ്ധ്യം അന്താരാഷ്ട്ര കായൽകൃഷി ഗവേഷണകേന്ദ്രത്തിന് സ്വന്തമായിട്ടുണ്ടോ? അതോ മറ്റേതെങ്കിലും ഏജൻസിയുമായി ചേർന്നാണോ ഗവേഷണം നടത്തിയത്.മങ്കൊമ്പ് കൈനകരി മാത്രം താഴ്ന്നു പോകുന്നു. ചമ്പക്കുളം താഴ്ന്നതായി താമസക്കാരായ ഞങ്ങൾക്കു തോന്നുന്നു എങ്കിലും അങ്ങനെ അല്ല എന്ന് ഗവേഷണഫലം.
എവിടെ ഇത് കിട്ടുമോ ആവോ?..
ഇതുവരെ കുട്ടനാടൻ ജനതയും, ഈ മേഖലയുമായി ബന്ധപ്പെട്ട മുഴുവൻ വിദഗ്ധരും ഒന്നുപോലെ ആവശ്യപ്പെട്ടിരുന്നത് കുട്ടനാട്ടിലെ ജലാശയങ്ങൾ വേമ്പനാട്ട് കായൽ അടക്കം ആഴം കൂട്ടി പ്രതിസന്ധി തരണം ചെയ്യണമെന്നായിരുന്നു .ഇപ്പോഴത്തെ റിപ്പോർട്ടിൽ പറയുന്നതുപോലെ ഭൂമി താഴുകയാണങ്കിൽ ജലാശയങ്ങൾ ആഴം കൂട്ടിയിട്ട് കാര്യമില്ലല്ലോ. ഇപ്പോൾ പുറത്ത് വന്ന പഠനഫലങ്ങൾനിലവിൽ ഈ മേഖലയിൽ ഉയർന്നു വന്നിരുന്ന ആവശ്യങ്ങളേയും പരിഹാര നിർദ്ദേശങ്ങളെയും തകിടം മറിക്കുന്നവയാണ്.
അതുകൊണ്ട് തന്നെ ‘ ഹൈഡ്രോളജി, ജിയോളജി, ഇക്കോളജി മേഖലകളിലെ വിദഗ്ദ്ധരുടെ ഗവേഷണത്തിൻ്റെയോ ശുപാർശകളുടെയോ അടിസ്ഥാനത്തിലുണ്ടായിട്ടുള്ളതാണോഅതോ അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണോ പഠനം നടത്തിയതെന്നും പരിഹാരം എന്തൊക്കെയാണ് എന്നുമെല്ലാം ഗവേഷണ റിപ്പോർട്ടിൽ പറയണ്ടേ?
ലോകത്തിലെ തന്നെ വളരെയധികം പ്രത്യേകതകൾ ഭൂമി ശാസ്ത്രപരമായുള്ള കുട്ടനാടിനെക്കുറിച്ച് പഠനം നടത്തി ആ പഠന റിപ്പോർട്ട് പുറത്തുവിടുമ്പോൾ പഠനം നടത്തിയവർ ആരൊക്കെയാണ് എന്നും അവർ ഏതൊക്കെ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരായിട്ടുള്ളവർ ആണന്നും വാർത്ത പ്രസിദ്ധീകരിച്ചവർ വിശദീകരിക്കണ്ടേ?
എന്തൊക്കെയാണ് പഠനവിഷയമാക്കിയത് എന്ന് വ്യക്തമാക്കണ്ടേ? ഇവയൊന്നും പറയാതെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്ന വാർത്തകൾ ഭീതിയുണർത്തിയ വർത്തമാനകാല സാഹചര്യത്തിൽ കുട്ടനാടൻ ജനതയ്ക്ക് പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ പുറത്ത് വന്ന പഠന റിപ്പോർട്ടിന് ഗവേഷകരും വാർത്ത പ്രസിദ്ധീകരിച്ചവരും കൂടുതൽ കൃത്യവും സപ്ഷ്ടവുമായ വിശദീകരണം നൽകാൻ ബാദ്ധ്യസ്ഥരാണ്…
വാർത്ത ശരിയല്ല, അടിസ്ഥാനപരമായ പഠനം നടത്താതെയാണ് ഇത്തരം വാർത്ത വന്നിട്ടുള്ളത് എങ്കിൽ ഇത്തരം ഭീതി ജനകമായ വാർത്ത സൃഷ്ടിക്കുന്നവർക്കെതിരെ ഗവണ്മെന്റ് അന്വേഷണം നടത്തണം. നടപടി സ്വീകരിക്കണം.ഗവേഷണം നടത്തിയത് ശാസ്ത്രീയ രീതിയിൽ എങ്കിൽ റിപ്പോർട്ട് ഗവണ്മെന്റ് സ്വീകരിച്ചു പ്രസിദ്ധീകരിച്ച ശേഷം ഉടൻ നടപടി സ്വീകരിച്ചു കുട്ടനാട്ടുകാരെ രക്ഷിക്കണം. പ്ലീസ്
സേവ് കുട്ടനാട്
ജോസഫ് ചമ്പക്കുളം