ഒന്നോർത്താൽ ഇവരുടെയൊക്കെ സ്വപ്നങ്ങൾ എൻ്റെതും കൂടിയല്ലേ ?..

Share News

ഉറ്റവരുടെ സ്വപ്നങ്ങൾ !.

സ്ക്കൂളിൽ പഠിച്ചിറങ്ങിയപ്പോൾ വഴിപിരിഞ്ഞതാണ് ഞങ്ങൾ .ഏറെനീണ്ട ഒരു ഇടവേളയ്ക്കു ശേഷം ഈ അടുത്ത ദിവസങ്ങ ളി ലാ ണ് അവളുമായി സംസാരിക്കാൻ ഒരവസരം ഒത്തു വന്നത് .

വർഷങ്ങളായി വിദേശത്തു താമസിക്കുന്ന അവളുമായി പഴയ കഥകളൊക്കെ പറഞ്ഞ് എത്ര നേരം സംസാരിച്ചി രുന്നു എന്നു തന്നെ ഓർമ്മയില്ല. “നാടിനെപ്പറ്റിയുള്ള നിൻ്റെചെറിയ ചെറിയ കുറിപ്പുകൾ ആ ചെറിയ പട്ടണത്തിലേയ്ക്ക് എത്തി ച്ചേരണമെന്നുള്ള എൻ്റെ മോഹങ്ങൾ ക്ക് ചിറകുകൾ നൽകിയിരിക്കുന്നു ” ഇത്രയും അവൾ പറഞ്ഞു നിർത്തിയപ്പോ ൾ ആ ശബ്ദം തെല്ലൊന്നു പതറിയതായി എനിക്ക്തോന്നിയത് വെറുതെയല്ലെന്ന് അവളുടെ പിന്നീടുള്ള സംസാരം ശരിവയ്ക്കുന്നുണ്ടായിരുന്നു.നഗരക്കാഴ്ചകൾ മനസ്സിനെ തൊടാതെ പോകുന്നു എന്നവൾ ആവർത്തിച്ചു പറയുമ്പോൾ അവളുടെ മനസ്സ് എനിക്ക് കൃത്യമായികാണാൻ സാധിക്കുന്നുണ്ടായിരുന്നു. . ഈ നഗരം അവൾക്ക്ഏറെ സുഖ സൗകര്യങ്ങൾ സമ്മാനിച്ച ഇടമാണെങ്കിലും അവളുടെ സിരകളിലും ചിന്തകളിലും ഇന്നും നാട് നിറഞ്ഞു നിൽക്കുന്നതു പോലെ യാ ണ് എനിക്കു തോന്നിയത്.. നാട്ടിലേയ്ക്ക് ഒരു യാത്ര എന്ന സ്വപ്ന o അവൾ കാണാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയിരിക്കുന്നുവത്രെ ..ആരോഗ്യവും സാഹചര്യങ്ങളും തനിക്കനു കൂലമല്ല എന്നുകൂടി അ വൾ പറഞ്ഞവസാനിപ്പി ച്ചപ്പോൾ ഞങ്ങൾ രണ്ടു പേരും കരച്ചിലിൻ്റെ വക്കോളമെത്തി വാക്കുകൾ മുറിഞ്ഞു തുടങ്ങിയിരുന്നു .

ഒരുചെറിയകാലയളവിലേയ്ക്കെങ്കിലുംഅവളെ നാട്ടിലെത്തിക്കണമെന്ന ചിന്ത ഊണിലും ഉറക്കത്തിലും എന്നെ അലട്ടി തുടങ്ങിയത് അന്നു മുതൽക്കാ ണ്..ഇവിടുത്തെ ഈ മഴയും ഈ പുഴയുo ഈ മരക്കാടുകളു മൊക്കെ അവളെ തീർച്ചയായും ഇങ്ങോട്ടു ക്ഷണിക്കുന്നു ണ്ടാവും … . ഒരുമിച്ച് നനഞ്ഞ മഴയും ഒരുമിച്ചു നടന്ന ഊടു വഴികളും, … ഒന്നും അവളും മറന്നു കാണാനിടയില്ല. മാത് സിനു മിടുക്കി ആയിരുന്ന നീ ടീച്ചർമാർക്ക് ഏറെ പ്രിയപ്പെട്ട വളായിരുന്നു വെന്ന് ഞാൻ ഓർമ്മ പ്പെടുത്തിയപ്പോൾ, അവളുടെ കവിളുകൾ ചുവന്നു തുടുക്കന്ന ത്

കാതങ്ങൾക്കിപ്പുറം ഇരുന്ന് ഞാൻമനക്കണ്ണിൽ കാണുന്നുണ്ടായി രുന്നു. .. അതെപ്രശംസകളിൽ അവൾ പ്രതികരിച്ചി രു ന്നത് അങ്ങിനെ തന്നെ യായിരുന്നു.

“ഊൻചായി” (ഉയരങ്ങൾ )എന്ന മനോഹരമായഹിന്ദി സിനിമയിലെ ചില രംഗങ്ങൾ ഇന്നും മനസ്സിൽ നു രയുന്നുണ്ട്.. തങ്ങളുടെഉറ്റ സുഹൃത്തിൻ്റെ ഓർമ്മയ്ക്കായി ഏറെ ക്ലേശകരമായ ഒരു യാത്ര മദ്ധ്യവയ്ക്ക രായ മുന്നു സുഹൃത്തുക്കൾ ചേർന്നു നടത്തു ന്നുണ്ട്.. നമ്മുടെ മാത്രം സ്വപ്നങ്ങളല്ല തങ്ങളുടെ ഉറ്റവ രുടെ സ്വപ്നങ്ങളും ഗൗ ര വ പൂർവ്വം എടുക്കേണ്ടതുണ്ട് എന്നൊരു സന്ദേശം നൽകിയാണ്കഥ മുൻപോട്ടു പോകുന്നത്..

പ്രണയത്തിൻ്റെ പ്രതീകമായ താജ് മഹൽ ഒരു നോക്കുകാണാൻ കൊതിക്കുന്ന ഒരു വന്ദ്യ വയോധികയുടെ പ്രണയാർദ്രനയനങ്ങൾ മനസ്സിൽ മിന്നിമറയുന്നുണ്ട്.. stratford–ൽഷേക്ക് സ്പിയറിൻ്റെ കാലടികൾ പതിഞ്ഞ വഴികളിലൂടെ നടക്കണമെന്ന സ്വപ്നവും പേറി നടക്കുന്ന ഏറെ വേണ്ടപ്പെട്ട ഒരാളുടെ മുഖവും ഈയിടെയായി മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തുന്നു. ഒന്നോർത്താൽ ഇവരുടെയൊക്കെ സ്വപ്നങ്ങൾ എൻ്റെതും കൂടി യല്ലേ ?..

Nita Gregory 

Share News