മീൻ വളർത്തലിെൻ്റ മറവിൽ നടത്തിയിട്ടുളള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണം.
മലയാറ്റൂർ: ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂർ മണപ്പാട്ട്ചിറയിൽ മീൻ വളർത്തലിെൻ്റ മറവിൽ നടത്തിയിട്ടുളള അനധികൃത നിർമ്മാണങ്ങൾ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കരാറുക്കാർക്ക് മലയാറ്റൂർ–നീലീശ്വരം ഗ്രാമപഞ്ചായത്ത് നോട്ടീസ് നല്കി. പഞ്ചായത്തിെൻ്റ മുൻകൂർ അനുമതി വാങ്ങാതെയും, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും, കരാർ വ്യവസ്ഥകൾ ലംഘിച്ചും ചിറ കയ്യേറി നിർമ്മാണ പ്രവർത്തനങ്ങൾ കരാറുക്കാരൻ നടത്തിയതിനെ തുടർന്നാണ് പൊളിച്ച് നീക്കാൻ നോട്ടീസ് നല്കിയത്.
ചിറയിലെ വെളളത്തിൽ 20അടിയിലധികം താഴ്ച്ചയിൽ ഇരുമ്പ് പെപ്പുകൾ ഉറപ്പിച്ച് നിർത്തി അതിന് മുകളിൽ ചിറയുടെ നടുക്ക് ഷെഢ് കെട്ടിയും, നടപ്പാത നിർമ്മിച്ചും നടത്തിയിട്ടുളള നിർമ്മാണങ്ങൾ അനധികൃതമാണന്ന് കഴിഞ്ഞ ആഴ്ച്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗം അംഗീകരിച്ചിരുന്നു.
ചിറയിൽ വ്യാപകമായി കോഴിവേസ്റ്റ് ഇടുന്നതായും, വെളളം മലിനമാകുന്നതായും, അസഹ്യമായ ദുർഗന്ധം ഉയരുന്നതായുമുളള പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് സെബി കിടങ്ങേെൻ്റ നേതൃത്വത്തിൽ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. നിരോധിത മഝ്യമായ ആഫ്രിക്കൻ മൂഴി ഉൾപ്പെടെയുളള മഝ്യങ്ങളും ഇവിടെ വളർത്തുന്നുണ്ട്. ചിറയിൽ മീൻ വളർത്തൽ ആരംഭിച്ചപ്പോൾ മുതൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്ത് ഉണ്ടായിരുന്നു.
തീർത്ഥാടന കേന്ദ്രമായ കുരിശ്മുടി അടിവാരത്തിന് സമീപമാണ് നൂറേക്കർ വിസ്തൃതിയലുളള ചിറ സ്ഥിതി ചെയ്യുന്നത്. തീർത്ഥാടകർ ഉൾപ്പെടെ നിരവധി പേർ വസ്ത്രം കഴുകുന്നതിനും കുളിക്കുന്നതിനുമായി ചിറ ഉപയോഗിക്കുന്നുണ്ട്.