സ്വാതന്ത്ര്യദിന ചിന്തകൾ
ആഗസ്റ്റ് പതിനഞ്ച്. ഇന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം.
ഏറെ സമരങ്ങൾ കൊണ്ടു നേടിയെടുത്ത സ്വാതന്ത്ര്യം
രക്തച്ചൊരിച്ചിലോടെ വന്നു ചേർന്ന സ്വാതന്ത്ര്യം
ഇന്ത്യ ഒരു രാജ്യമായി നിലവിൽക്കുമോ, ജനാധിപത്യം ഇവിടെ വിജയിക്കുമോ എന്നൊക്കെ ലോകം ആശങ്കപ്പെട്ടിരുന്ന ഒരു കാലം
ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം
ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി
സ്വാതന്ത്ര്യത്തിന്റെ നൂറുവർഷം ആകുമ്പോൾ വികസിതരാജ്യം ആകാൻ കുതിക്കുന്ന രാജ്യം
മൊട്ടുസൂചി മുതൽ റോക്കറ്റ് വരെ സ്വയം നിർമ്മിക്കാൻ കഴിവുള്ള രാജ്യം
ലോകത്തെവിടെയും പരന്നു കിടക്കുന്ന ഇന്ത്യൻ സമൂഹം
ലോക കോർപ്പറേറ്റുകളുടെ തലപ്പത്തെത്തിയിരിക്കുന്ന ഇന്ത്യക്കാർ
അതിവേഗം വികസിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ
ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ
തൊഴിൽ ദാതാക്കളാകാൻ താല്പര്യപ്പെടുന്ന യുവത്വം
സിനിമയിലൂടെ, ഭക്ഷണത്തിലൂടെ ലോകത്തെവിടെയും എത്തുന്ന സോഫ്റ്റ് പവർ
നമ്മോടൊപ്പം സ്വാതന്ത്ര്യം നേടിയവരെല്ലാം ഇന്ത്യ കാത്തുസൂക്ഷിച്ച ജനാധിപത്യമുല്യങ്ങളെ, നാം വരിക്കുന്ന നേട്ടങ്ങളെ മാതൃകയായാണ് കാണുന്നത്.
അഭിമാനമാണ് ഭാരതം. കുറവുകൾ ഇല്ല എന്നല്ല. ഉണ്ട്.
ഇന്നതിൽ ഫോക്കസ് ചെയ്യാനുള്ള ദിവസമല്ല
പക്ഷെ ഒന്നു പറയാം
നമ്മൾ അതിജീവിച്ച വെല്ലുവിളികളേക്കാൾ എത്രയോ ചെറുതാണ് ഇന്ന് മുന്നിലുള്ളത്.
ഭക്ഷണത്തിനും ചെറുകിട സാങ്കേതിക വിദ്യക്കും മറ്റു രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യയല്ല ഇന്ന് നാം.
നമുക്ക് മുന്നിലുള്ള വെല്ലുവിളികളെ നേരിടാൻ കരുത്തും ആത്മവിശ്വാസവും ഇന്ന് നമുക്കുണ്ട്.
ശക്തമായ നേതൃത്വം. സുരക്ഷിതമായ ജനാധിപത്യം. ആത്മവിശ്വാസമുള്ള യുവത്വം.
നാം മുന്നോട്ട്
എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ!
മുരളി തുമ്മാരുകുടി