
ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
തൃശൂര്‍ : കോവിഡ് രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. സമ്പർക്ക രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍, തൊട്ടടുത്തുളള മൂരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെമുതല്‍ രണ്ടിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും.
സമ്ബര്‍ക്കരോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല. തൃശൂര്‍ മാര്‍ക്കറ്റിലും നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം, ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്‍ അടച്ചു. സ്റ്റേഷനിലെ 36 ജീവനക്കാരില്‍ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇരിങ്ങാലക്കുടയിലെ ജോലികള്‍ പുതുക്കാട്, ചാലക്കുടി ഫയര്‍ സ്റ്റേഷനുകള്‍ നിര്‍വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.