ഐഎസ്‌ആര്‍ഒ ഗൂഢാലോചന കേസ്: ഡോ . സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ഡിജിപി ഡോ .സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സിബി മാത്യൂസിനെക്കൂടാതെ മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാര്‍ അടക്കം 18 കേരള പൊലീസ്, ഐബി ഉദ്യോഗസ്ഥരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. അന്നത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് സി ഐ ആയിരുന്ന എസ് വിജയന്‍ ആണ് ഒന്നാം പ്രതി. വഞ്ചിയൂര്‍ എസ് ഐ ആയിരുന്ന തമ്ബി എസ്. ദുര്‍ഗ്ഗാദത്ത് രണ്ടാം പ്രതിയും സിറ്റി പൊലീസ് കമ്മിഷണറായിരുന്ന പരേതനായ വി ആര്‍ രാജീവന്‍ മൂന്നാം പ്രതിയും, ഡി ഐ ജിയായിരുന്ന സിബി മാത്യൂസ് നാലാം പ്രതിയുമാണ്. ഡിവൈ. എസ്.പി ആയിരുന്ന കെ.കെ.ജോഷ്വ, സ്‌റ്റേറ്റ് ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രവീന്ദ്രന്‍, ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാര്‍ എന്നിവരാണ് അഞ്ചാ മുതല്‍ ഏഴ് വരെ പ്രതികള്‍.