ജനങ്ങൾക്ക് മികച്ച ജീവിതസാഹചര്യങ്ങളും ദൈനംദിന സാധനങ്ങൾ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കി കൊടുക്കുന്നതും ഓരോ ഗവൺമെന്റിന്റെയും കർത്തവ്യമാണ്.

Share News

ഇക്കണക്കിന് പോയാൽ സാധാരണകാർക്ക് രാജ്യത്ത് ജീവിക്കാൻ കമ്പിപ്പാര എടുത്ത് കക്കാൻ ഇറങ്ങേണ്ടിവരും. അത്ര ഗുരുതര സാഹചര്യമാണ്, ഒരു വശത്തുകൂടെ ഇന്ധനവില, അനിയന്ത്രിതമായ വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണ് നാട്. തൊഴിലില്ലായ്മ, പുറത്തിറങ്ങാൻ കഴിയാത്ത കോവിഡ് ഭീഷണി. അനിയന്ത്രിത വിലക്കയറ്റം. സാധാരണക്കാരന്റെ ജീവിതം തകർന്നടിഞ്ഞു, അന്യോന്യം കലഹിക്കാൻ വർഗീയതയുടെ വേണ്ടത്ര വിത്തിട്ട് അധികാര കസേരയുറപ്പിക്കാൻ കോടികൾ വിതറുന്ന രാഷ്ട്രീയക്കാർ. രാജ്യത്തെ 76 ശതമാനം പേരും ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.

ഒരു ചാക്ക് സിമന്റ് നാല് മാസം കൊണ്ട് 360 രൂപയിൽ നിന്നും 500 രൂപ. ഒരുകിലോ കമ്പി 56 ൽ നിന്നും 102 രൂപ. ഇറച്ചി വില കേട്ടാൽ ഇടനെഞ്ചുപൊട്ടും ബോയിലർ ഇറച്ചിക്കോഴിക്ക് 230 രൂപ, ബീഫ് 180 രൂപയിൽ നിന്നും 360 രൂപ, മത്തിക്ക് 240 അയിലക്ക് 340, നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചാൽ കിട്ടാത്ത അവസ്ഥയാണ്, ചരക്ക് ഗതാഗതം നടത്തുന്ന ട്രക്കുകളായാലും ആളുകളെ കയറ്റി പോകുന്ന ബസുകളായാലും വില കൂട്ടുകയേ നിവൃത്തിയുള്ളൂ.

കോവിഡ് പ്രതിരോധത്തിനും രാജ്യത്തെ ജനങ്ങൾക്ക് സൗജന്യ വാക്സിൻ നൽകാനും, സൗജന്യ കിറ്റ് നൽകാനും നമ്മളെത്തന്നെ പിഴിഞ്ഞ് എടുക്കേണ്ടതുണ്ടോ? ഇതുകൂടാതെ റോഡ് ടാക്സ് മറ്റു നികുതികൾ വേറെ, മുക്കിന് മുക്കിന് വെഹിക്കിൾ ഉദ്യോഗസ്ഥന്മാരുടെ പിടിച്ചുപറി. കുറച്ചെങ്കിലും മനസ്സാക്ഷി കാണിച്ചു കൂടെ നിങ്ങൾക്ക്? ജനങ്ങൾക്ക് മികച്ച ജീവിതസാഹചര്യങ്ങളും ദൈനംദിന സാധനങ്ങൾ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കി കൊടുക്കുന്നതും ഓരോ ഗവൺമെന്റിന്റെയും കർത്തവ്യമാണ്.

വിനോദ് പണിക്കർ

Share News