പി.ടി .യുടെ വേർപാടിൽ തളർന്നു വീണ എന്നെ ചേർത്തു നിർത്തിയതും കാരുണ്യത്തിന്റെ പ്രതീകമായ ആ മാലാഖമാരായിരുന്നു..| ഹൃദയത്തിൽ തൊട്ട നഴ്സസ് ദിനാശംസകൾ |ഉമ തോമസ്

Share News

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ ആത്മബലം തന്ന് കൂടെ നിന്നവരാണ് വെല്ലൂർ മെഡിക്കൽ കോളജിലെ നഴ്സുമാർ..

.എന്നോട് അവർ കാണിച്ച സ്നേഹവും കാരുണ്യവും അത്രമേൽ വലുതാണ്.ഒരു കുത്തിവയ്പ് നടത്തുമ്പോൾ പോലും അവർ പി.ടി.യെ വേദനിപ്പിക്കാതെ അനുഭാവപൂർവ്വം പെരുമാറി.സ്നേഹപൂർവ്വം തമാശകൾ പറഞ്ഞ് ഞങ്ങളുടെ അതിസങ്കീർണമായ അവസ്ഥകൾക്ക് ആശ്വാസമേകി.

എന്നെയും പി.ടി.യെയും അവരുടെ സ്വന്തമായി കണ്ടു ..

പി.ടി .യുടെ വേർപാടിൽ തളർന്നു വീണ എന്നെ ചേർത്തു നിർത്തിയതും കാരുണ്യത്തിന്റെ പ്രതീകമായ ആ മാലാഖമാരായിരുന്നു.

.വേൾഡ് നഴ്സസ് ഡേ ആയ ഇന്ന് കാക്കനാട് സൺറൈസ് ആശുപത്രിയിൽ നഴ്സുമാരുമായി അല്പ സമയം ചെലവിട്ടപ്പോൾ ഞാൻ ഓർത്തതത്രയും വെല്ലൂരിലെ എന്റെ ആശുപത്രിക്കാലമാണ്..

എന്നും എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരാണ് നിങ്ങൾ .ഭൂമിയിലെ മാലാഖമാരായ നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ തൊട്ട നഴ്സസ് ദിനാശംസകൾ ..💐💐

ആധുനിക ആതുരസേവന രീതികള്‍ക്ക് തുടക്കം കുറിച്ച മഹത് വനിതയായ ഫ്‌ളോറന്‍സ് നൈറ്റിംഗലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്.

കോവിഡ്-19 മഹാമാരിയുടെ പ്രതിരോധത്തിലും കൂട്ടായ പ്രവര്‍ത്തനമാണ് മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുന്നത്. ഇതില്‍ നഴ്‌സുമാരുടെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണ്.

വാക്കുകള്‍ക്ക് അതീതമായി ലോകം മുഴുവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു..

സ്വന്തം സന്തോഷങ്ങളും ഇഷ്ടങ്ങളും മാറ്റിവെച്ച് ദിവസങ്ങളോളം ആശുപത്രിവാസം നടത്തി രോഗികൾക്ക് ആശ്വാസം നൽകുന്ന നഴ്‌സുമാരുടെ കരുതലും ശ്രദ്ധയും വാക്കുകൾക്കതീതമാണ്..

വിലമതിക്കാനാവാത്ത ആ ത്യാഗത്തിന് നൽകാം സല്യൂട്ട്.ഭൂമിയിലെ എല്ലാ മാലാഖമാർക്കും ആശംസകൾ

Uma Thomas

Share News