മലയാളത്തിലെ ഏറ്റം മനോഹരമായ മദർ തെരേസയുടെ ജീവചരിത്ര പുസ്തകമാണ് കനിവിന്റെ മാലാഖ

Share News

2020 ആഗസ്റ്റ് 26

മദർ തെരേസയുടെ 110-ാം ജന്മദിനം.

ജെക്കോബി എഴുതി 1997-ൽ പെൻ ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തിലെ ഏറ്റം മനോഹരമായ മദർ തെരേസയുടെ ജീവചരിത്ര പുസ്തകമാണ് കനിവിന്റെ മാലാഖ.

അതിന്റെ അവതാരികയിൽ നിത്യചൈതന്യയതി എഴുതി.ദൈവം ഉണ്ടോ എന്നു ചോദിക്കുന്നവനുളള മറുപടിയാണ് “കനിവിന്റെ മാലാഖ” എന്ന ഈ നവലോകവേദം. തുറന്ന ഹൃദയത്തോടെ മുൻ വിധിയില്ലാതെ കനിവിന്റെ മാലാഖയെ, തെരേസ എന്ന അമ്മയെ ആത്മദൃഷ്ടികൊണ്ട് ഒരിക്കൽ ദർശനം ചെയ്യാൻ ഭാഗ്യമുണ്ടായാൽ പറയും ; ‘ . “ദൈവമേ ഉള്ളു” എന്ന്.

2016ൽ പ്രണത ബുക്സ് കനിവിന്റെ മാലാഖ പുന:പ്രസിദ്ധീകരിച്ചു. കോപ്പികൾ ലഭ്യമാണ്

.288 പേജ്, വില 300 രൂപ

Shaji George

Share News