നിശ്ചയദാർഢ്യത്തിന്റെ പര്യായമാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി കാര്‍ത്ത്യായനിയമ്മ.

Share News

നിശ്ചയദാർഢ്യത്തിന്റെ പര്യായമാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശി കാര്‍ത്ത്യായനിയമ്മ. എക്കാലവും ഏറെ ആദരവോടെയും സ്നേഹത്തോടെയും നോക്കിക്കണ്ട അമ്മ. മലയാളികൾക്ക് ഏറെ പരിചിതമുള്ള ചിരിക്കുന്ന മുഖം. ആ അമ്മ ഇനിയില്ലെന്ന വാർത്ത ഏറെ ദുഃഖകരമാണ്.

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമായ കാര്‍ത്ത്യായനിയമ്മയുടെ നിര്യാണം ഏറെ വേദനയുണ്ടാക്കുന്നു. 49,000 പേര്‍ എഴുതിയ അരലക്ഷം പരീക്ഷയില്‍ 98 ശതമാനം മാര്‍ക്കോടെയാണ് കാര്‍ത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. പ്രായത്തെ തോല്‍പ്പിച്ച് പഠിക്കാനുള്ള അതിയായ ആഗ്രഹം നിശ്ചയദാര്‍ഢ്യത്തോടെ കൈവരിച്ച കാര്‍ത്ത്യായനിയമ്മ ഓരോ മലയാളിക്കും അഭിമാനവും പ്രചോദനവുമായിരുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടെ പഠനം മുടങ്ങിയവര്‍ക്ക് എന്നും മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് കാര്‍ത്ത്യായനിയമ്മയുടേത്.

ത്താംക്ലാസ് പരീക്ഷയെഴുതി പാസാവണമെന്നും കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ തുടര്‍ന്ന് പഠിക്കണമെന്നുമുള്ള ആഗ്രഹം ബാക്കിയാക്കിയാണ് അക്ഷര മുത്തശ്ശി നമ്മെ വിട്ടുപിരിഞ്ഞത്. അമ്മയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

K.C. Venugopal

MP-Rajya Sabha| Gen Sec
Congress in-charge of Organisation

Share News