
കാസർഗോഡിന്റെ ചിരകാല സ്വപ്നമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി യാഥാർത്ഥ്യ മാകുകയാണ്.
ആശുപത്രി നാളെ ഉദ്ഘാടനം ചെയ്യും. പ്രസവ ചികിത്സ, നവജാതശിശുവിന്റെ ആരോഗ്യ പരിരക്ഷണം തുടങ്ങിയ എല്ലാ ചികിത്സയും ഒരു കുടകീഴിൽ ജനങ്ങൾക്ക് ഈ ആശുപത്രിയിലൂടെ ലഭ്യമാകും.9.41 കോടി രൂപയ്ക്ക് 3 നിലകളിലായി 30000 സ്ക്വയർ ഫീറ്റ് ആണ് ഹോസ്പിറ്റൽ സജ്ജമായിട്ടുള്ളത്. എൻ എച് എം മുഖേന 5 കോടി രൂപയുടെ ഉപകരണങ്ങൾ അനുവദിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥാപനത്തിലേക്ക് ഡോക്ടർമാരുടെ 15 തസ്തികളും സ്റ്റാഫ് നഴ്സുമാരും പാരമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 153 തസ്തികകളും ഓഫീസ് ജീവനക്കാരുടെ 17 തസ്തികകളും സൃഷ്ടിക്കുവാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.