
കെ സി ബി സി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി മേജർ അതിരൂപത സമിതി ജനറൽ സെക്രട്ടറിയായിരുന്ന സി. ജോൺകുട്ടിയുടെഅനുസ്മരണം നടത്തി
കൊച്ചി.
കെ സി ബി സി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി മേജർ അതിരൂപത സമിതി ജനറൽ സെക്രട്ടറിയായിരുന്ന സി. ജോൺകുട്ടിയുടെ ഒന്നാം ചരമവാർഷികം കേരള മദ്യവിരുദ്ധ ഏകോപന സമിതി അനുസ്മരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.
സാബു ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.
ജെയിംസ് കോറമ്പേൽ, എം.പി. ജോസി, എം.എൽ ജോസഫ്, ജോണി പിടിയത്ത്, തോമസ് മറ്റപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
