കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിറയെ കേക്കുമായി എത്തിയ ആന വണ്ടിയ്ക്ക് സ്വീകരണം നൽകി
കഴിഞ്ഞ നാലു വർഷം കൊണ്ട് പതിനായിരത്തിലധികം ഫ്രീ ഡയാലിസിസുകൾ പാവപ്പെട്ട രോഗികൾക്ക് ചെയ്തു കൊടുത്ത ഫാറ്റിമ ആശുപത്രിയുടെ ഡയാലിസിസ് പദ്ധതിയുടെ തുടർനടത്തിപ്പിൻ്റെ ഫണ്ട് കണ്ടെത്തുവാൻ സംഘടിപ്പിക്കുന്ന കേക്ക് ചലഞ്ചിന്റെ ഭാഗമായി എത്തിയ കേക്ക് നിറച്ച *ആനവണ്ടിക്ക്* സ്വീകരണം നൽകിയൂണിറ്റ് പ്രസിഡൻ്റ് റിഡ്ജൻ റിബല്ലോ ഫാത്തിമ ഹോസ്പിറ്റൽ ഡയറക്ടർ ഫാ.സിജു പാലിയത്തറയിൽ നിന്നും കേക്കുകൾ ഏറ്റുവാങ്ങി.സെക്രട്ടറി വിനു വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ്മാരായ കെ.എസ്.ജോസഫ്, സിനി പി.കെ.ജോയിൻ്റ് സെക്രട്ടറി ജോസി റിബല്ലോ, യൂത്ത് വിങ് പ്രസിഡൻ്റ് പെക്സൻ ജോർജ്ജ്, വനിത വിഭാഗം കൺവീനർ സിജ ശ്യാംകുമാർ സുനിൽ കുമാർ, മുൻ എസ്.ഐ.ജോർജ്ജ് എന്നിവർ സംസാരിച്ചു.