അഞ്ചോളം പ്രദേശങ്ങളിൽ റോബിനെ പരിശോധന നടത്തിയപ്പോൾ, ഇരുപത്തഞ്ചോളം സ്ഥലങ്ങളിലാണ് ടാക്‌സിയും ഓട്ടോറിക്ഷയും ഓടിക്കുന്ന സാധാരണക്കാരുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്…

Share News

റോബിൻ ബസ് ഉടമ ഗിരീഷിന്റെ വല്യപ്പന്റെ കാലത്ത് തുടങ്ങിയതാണ് ബസ് സർവീസ്, ഈ നാട്ടിൽ വളരെ സുപരിചതവും ആയിരുന്നു. ഗിരീഷിന്റെ അപ്പൻ ബേബി ബസ് സർവീസ് നടത്തിയിരുന്നില്ല. വല്യപ്പൻ ബസ് സർവീസ് നടത്തുന്നത് കണ്ടു വളർന്ന ഗിരീഷ് ഈ വ്യവസായത്തോട് ഉള്ള പാഷന്റെ പുറത്താണ് ഏകദേശം 25 വർഷം മുൻപ് ബസ് സർവീസ് തുടങ്ങുന്നത്.

ഗിരീഷ് എന്ന പേര് കേട്ടതേ അന്തങ്ങളുടെ ക്യാപ്സ്യൂൾ ഫാക്ടറി ബിജെപിയുടെ പദ്ധതിയാണ്, ബസ്സിന് വഴി നീളെ സ്വീകരണം കൊടുക്കുന്നത് ബിജെപിക്കാരാണ് എന്നൊക്കെ ക്യാപ്സ്യൂൾ ഇറക്കുന്നുണ്ട്. ഗിരീഷ് ബേബി ക്രിസ്ത്യാനിയാണ്… ക്രിസംഘിയാണോ എന്ന് ചോദിച്ചാൽ അറിയില്ല, ആയാലും അത്ഭുതപ്പെടാൻ ഇല്ല.

ബാലകൃഷ്ണ പിള്ള ട്രാൻസ്‌പോർട്ട് മന്ത്രി ആയിരുന്ന കാലത്ത് മരുമകന്റെ പേരിൽ തുടങ്ങിയതാണ് ശരണ്യ ബസ് സർവീസ്. റോബിന്റെ ഏറ്റവും നല്ല റൂട്ടായ പത്തനംതിട്ട – എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് (ബലമായി) വിലക്ക് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൊടുക്കാൻ തയ്യാറായില്ല. അതിനെ തുടർന്നുള്ള തർക്കത്തിൽ ശരണ്യ ബസ്സുകാർ റോബിൻ ബസ്സിനെ മനപ്പൂർവം ഇടിച്ചിട്ട് പോയപ്പോൾ ബൈക്കിൽ ചേസ് ചെയ്ത ഗിരീഷിനെ ഇടിച്ചിട്ടപ്പോളാണ് കയ്യും കാലും തളർന്നു കിടപ്പിലായത്.

റോബിന് ഏകദേശം പതിനൊന്നോളം ബസ് ഉണ്ടായിരുന്നപ്പോളാണ് 2014 ഇൽ ആര്യാടൻ മുഹമ്മദ് KSRTC യെ രക്ഷിക്കാൻ 140 കിലോമീറ്ററിന് മുകളിൽ ഉള്ള റൂട്ടുകൾ ദേശസാൽക്കരിക്കുന്നത്. റോബിൻ ബസിന്റെ 4 റൂട്ടുകൾ അങ്ങനെ നഷ്ട്ടപെട്ടു, കോവിഡ് കാലത്തെ പ്രതിസന്ധിയിൽ പത്തനംതിട്ട – എറണാകുളം സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് ഒഴിച്ച് ബാക്കി എല്ലാം ഇല്ലാതായി.

റോബിന്റെ ഓൾ ഇന്ത്യ പെർമിറ്റിലുള്ള സർവീസ് വിജയിച്ചാൽ, ബസ് യാത്രക്കാർക്ക് മാന്യമായി യാത്ര ചെയ്യാവുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകും.

കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം അനുസരിച്ചു AITP പെർമിറ്റ് എടുത്ത് റോബിൻ ബസ് ഓടിക്കാൻ തുടങ്ങിയപ്പോൾ മുതൽ KSRTC ക്ക് വേണ്ടി കേരള മോട്ടോർ വാഹന വകുപ്പ് റോബിൻ ബസിനെ വേട്ടയാടുകയാണ്… റോബിൻ ബസ്സിൽ നടത്തുന്ന പരിശോധനയുടെ നാലിൽ ഒന്ന് നടത്തിയാൽ സർവീസ് നടത്താൻ കൊള്ളാവുന്ന ബസ്സുകൾ ഒന്നും KSRTC യിൽ ഇല്ല എന്നതാണ് സത്യം.

മോട്ടോർ വാഹന വകുപ്പ് ഇന്ന് അഞ്ചോളം പ്രദേശങ്ങളിൽ റോബിനെ പരിശോധന നടത്തിയപ്പോൾ, ഇരുപത്തഞ്ചോളം സ്ഥലങ്ങളിലാണ് ടാക്‌സിയും ഓട്ടോറിക്ഷയും ഓടിക്കുന്ന സാധാരണക്കാരുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്… പൊതു മേഖല സ്ഥാപനങ്ങൾ കുത്തക വൽക്കരിക്കുന്നത് പൊതുസമൂഹത്തിന് ചെയ്യുന്ന ദോഷം എത്രയാണ് എന്ന് മനസ്സിലാക്കാൻ ഇതിൽപ്പരം നല്ല ഉദാഹരണം വേറെ ഇല്ല.

ജസ്റ്റിൻ ജോർജ്

https://chat.whatsapp.com/GfpJbvJpJ9IJSvnNvnSGG1?fbclid=IwAR2ZXRA_bnm-J_e2P8fCdTGvguBDzILlYiZrImIqAc20vusGLFzwSG_vZbk

Share News