
കേരളത്തില്‍, “ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍”, ലോകത്തിലെ പ്രഥമ ടൂറിസം സര്‍വ്വകലാശാല ആരംഭിക്കുകയാണെങ്കിൽ കേരളം വീണ്ടും തിളങ്ങും.
കേരള ടൂറിസം യൂണിവേഴ്സിറ്റി
1994 മുതല്‍ കരിയര്‍ ഗൈഡന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് ഇതുവരെ പതിനഞ്ചിലധികം കരിയര്‍ ഗൈഡന്‍സ് ഡയറക്ടറികള്‍ തയ്യാറാക്കുവാന്‍ കഴിഞ്ഞു. ലോകത്തിലാകെ മുവായിരത്തി അഞ്ഞൂറോളം തൊഴിൽ മേഖലകളാണുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊവിഡ് കാലത്താണ് ലോകത്തിലെ ഓരോ തൊഴില്‍ മേഖലകളെക്കുറിച്ചും പ്രത്യേകമായി പഠിക്കുവാന്‍ തുടങ്ങിയത്. ടൂറിസത്തിലെത്തിയപ്പോഴാണ് ടൂറിസമാണ് നമ്മുടെ മുഖ്യവരുമാന മാർഗ്ഗങ്ങളിലൊന്നെങ്കിലും ടൂറിസം വിദ്യാഭ്യാസത്തിന് കേരളവും ഭാരതവും വേണ്ട പ്രാധാന്യം ഇതുവരെ നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ഒരു മാസം ഈ മേഖലയെ ആഴത്തില്‍ പഠിച്ചു. ഭാരതത്തിലെയും വിദേശത്തെയും ടൂറിസം കോഴ്സുകളെക്കുറിച്ചും വിവിധ പ0ന കേന്ദ്രങ്ങളെക്കുറിച്ചും ഗൂഗിളിലൂടെ പരതിയറിഞ്ഞു. അങ്ങനെ ആ പഠനം ‘കേരള ടൂറിസം യൂണിവേഴ്സിറ്റി’യിലെത്തി. ഗൂഗിളിൽ പരതി നോക്കി. ലോകത്തിലൊരിടത്തും ഒരു ‘ടൂറിസം യൂണിവേഴ്സിറ്റി’ ഇല്ല.
‘ഫ്യൂച്ചറോളജി’യും ടൂറിസവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഫ്യൂച്ചറോളജി പ0നങ്ങളിലും പരതി നോക്കി. ലോകപ്രശസ്ത ഫ്യൂച്ചറോളജിസ്റ്റായ ഹെർമാൻ ഓഹ്മാൻൻ്റെ അഭിപ്രായത്തിൽ ‘ഭാവിയിൽ വമ്പിച്ച തൊഴിൽ സാധ്യതകളുള്ള വ്യവസായമാണ് ടൂറിസം’. ഭാഷാപഠനം, വിദേശ ഭാഷാ പഠനം, ആയുർവേദം, ലോജിസ്റ്റിക്സ്, സ്പാ തെറാപ്പി, ഇവൻ്റ് മാനേജ്മെൻ്റ്, ഫിനാൻസ്, മാധ്യമ പഠനം, സോഷ്യൽ വർക്ക്, ഹോട്ടൽ മാനേജ്മെൻ്റ്, ആരോഗ്യം എന്നിങ്ങനെ നിരവധി മേഖലകളാണ് ടൂറിസം പഠന മേഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്നത്.
കേരളത്തില്‍, “ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍”, ലോകത്തിലെ പ്രഥമ ടൂറിസം സര്‍വ്വകലാശാല ആരംഭിക്കുകയാണെങ്കിൽ കേരളം വീണ്ടും തിളങ്ങും. തദ്ദേശീയര്‍ക്ക് മാത്രമായല്ല, വിദേശ വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുന്ന വിധത്തില്‍ സര്‍വ്വതല സ്പര്‍ശിയായി കോഴ്സുകള്‍ വിഭാവനം ചെയ്യണം. സ്വയംപര്യാപ്തമായ ഒരു സർവ്വകലാശാല. കേവലമൊരു സര്‍വ്വകലാശാല എന്നതിലുപരി ദൈവത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ‘കേരള ടൂറിസം യൂണിവേഴ്സിറ്റി’യെ ഞാന്‍ സ്വപ്നം കാണുന്നു.

(ജലീഷ് പീറ്റർ @ 9447123075)