
കോട്ടയം അതിരൂപതയെ പ്രൊ ലൈഫ്അപ്പോസ്‌തലെറ്റ് അനുമോദിച്ചു

കോട്ടയം: കോട്ടയം അതിരൂപതാ എപ്പാർക്കിയൽ അസം ബ്ലിയുടെ നിർദേശപ്രകാരം അതിരുപത ഹെൽത്ത് കമ്മീഷന്റെ നേതൃത്വത്തിൽ നാലാമത്തെ കുട്ടിമുതലുള്ള പ്രസവശുശ്രുഷകൾ സൗജന്യമായി നൽകിതുടങ്ങിയതിനെ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു.

പദ്ധതിയുടെ ഭാഗമായി അതിരുപതയിലെ കുടുംബങ്ങളിൽ നാലാമതുണ്ടാകുന്ന കുട്ടികൾ മുതൽ പ്രസവത്തോട നുബന്ധിച്ചുള്ള ചെലവുകൾ അതിരുപതയുമായി ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്നത് മാതൃകയാണെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
കോട്ടയം അതിരുപതയുടെ മാതൃകയിൽ കേരളത്തിലെ എല്ലാ രൂപതകളിലും കുടുംബക്ഷേമ പദ്ധതികൾക്ക് രൂപം നൽകണമെന്നും പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആവശ്യപ്പെട്ടു.
