
നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും: ബജറ്റ് മാർച്ച് 11ന്
തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക.
മാര്‍ച്ച് 11ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. കെ എന്‍ ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് വരാന്‍ പോകുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനും നന്ദിപ്രമേയ ചര്‍ച്ചക്കും ശേഷം സമ്മേളനം പിരിയും. പിന്നീട് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളനം ഉണ്ടാവില്ല. പിന്നീട് മാര്‍ച്ച് 10-ാം തീയതിയാണ് ബജറ്റിനായി നിയമസഭ സമ്മേളിക്കുക. 22നാണ് വോട്ട് ഓണ്‍ അക്കൗണ്ട്. 23ന് സഭ പിരിയും.
ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാന്‍ വൈകിയതിനെ തുടര്‍ന്നാണ് ബജറ്റ് സമ്മേളനത്തിനുള്ള തീയതി പ്രഖ്യാപിക്കുന്നത് വൈകിയത്. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചത്.