അധികം മരണങ്ങൾ ഉണ്ടാകാതിരി ക്കട്ടെ. നിദോഷികളാണ് പലപ്പോഴും കൊല്ലപ്പെടുക. അത് സംഭവിക്കാതി രിക്കട്ടെ.

Share News

ജോർദാൻ അറബി രാജ്യമാണ്. ഇസ്രായേലിനെ ജീവിക്കാൻ ഇപ്പോൾ അനുവദിക്കുന്നു. സൗദി അറേബ്യ ഇസ്രായേലുമായി ഉടമ്പടികൾ ഉണ്ടാക്കുന്നു. ഇന്ത്യയിൽ നിന്ന് സൗദിഅറേബ്യ വഴി മെഡിറ്റേരനിയൻ തുറമുഖങ്ങളിലേക്കുള്ള പാത തുറക്കാൻ സഹകരിക്കുന്നു. സിറിയ ഇസ്രായേലുമായി ഇപ്പോൾ വഴക്കി ടുന്നില്ല (ഐസിസ് യുദ്ധത്തിൽ ഇസ്രായേൽ സിറിയയുമായും റഷ്യയുമായും സഹകരിക്കുന്നു.) ഇജിപ്റ്റും സുഡാനും ഇസ്രായേലുമായി കരാറുകൾ ഒപ്പിടുന്നു.

1948-ൽ ഇസ്രായേൽ രൂപപ്പെട്ടത് അവർക്കു ഭൂമിയിൽ എവിടെങ്കിലും സമാധാനമായി ജീവിക്കാൻ ഇടം ഉണ്ടാകട്ടെ എന്നു കരുതിയാണ്.

ജർമൻ പീഡനം മൂലം ലക്ഷക്കണക്കിന് ജൂതന്മാരാണ് കൊല്ലപ്പെട്ടത്. (ആക്കാലത്തെ ഒരു ഫോട്ടോ താഴെ കൊടുത്തിട്ടുണ്ട് ). അതു കൊണ്ടാണ് ചരിത്രപരമായി അവരുടേതായ ഒരു തുണ്ട് ഭൂമി അവർക്കു കൊടുക്കണമെന്ന് ലോകരാഷ്ട്രങ്ങൾ അന്ന് തീരുമാനിച്ചത്.

ഈജിപ്തിലെ അടിമതത്വത്തിൽ നിന്ന് മോചിതരായി ഇസ്രായേൽക്കാർ രക്ഷപെട്ടു ഇവിടെ കാനാൻ ദേശത്തു വന്നു കുടിയേറിയതാണ്. അവരുടെ പൂർവികർ ഇവിടെ നിന്നാണ് ഈജിപ്ടി ലേക്കു പോയത്. അതുകൊ ണ്ടാണ് ഇംഗ്ലണ്ടിന്റെ അധീനതയിൽ ആയിരുന്ന പാലെസ്തീന്റെ ഒരു ഭാഗം വേർതിരിച്ചു ഇസ്രായേൽ എന്ന കൊച്ചു രാജ്യം നിർണയിച്ചു യഹൂദർക്കു കൊടുത്തത്.

പക്ഷെ അന്ന് തൊട്ട് ചുറ്റുമുള്ള അറബി രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടായി അതിനെ എതിർത്തുകൊണ്ടിരുന്നു. ലേബനോൻ സിറിയ ഇജിപ്റ് സൗദി അറേബ്യ ഇറാൻ ഇറാഖ് എന്നീ രാജ്യങ്ങളാണ് ചുറ്റും. ഏതു നിമിഷവും ചുട്ടു ചാമ്പലാക്കും എന്ന ഭയത്തിലാണ് അന്നുതൊട്ടു ഇസ്രായേൽ കഴിഞ്ഞിരുന്നത്. അത് കൊണ്ട് ഇസ്രയെലിലെ ഓരോ വ്യക്തിയുടെയും കണ്ണും മനസും ചുറ്റും നോക്കി നിതാന്ത ജാഗ്രതയിലാണ് ജീവിച്ചിരുന്നത്.

സ്വയരക്ഷ എന്നത് പരമപ്രധാനമായി രുന്നു. ചുറ്റും ശത്രുക്കൾ.

അമേരിക്കയുടെയും ബ്രിട്ടൻ ന്റെയും നിത്യ സഹായം ഇസ്രായേലിനെ നിലനിർത്തിപ്പൊന്നു.

അരക്കൈ നോക്കിക്കളയാമെന്നു യാസിർ അറഫാത്തിന്റെ നേതൃത്വത്തിലുള്ള പലസ്‌തീൻകാർ എന്നും നോക്കിയിരുന്നു. അക്കാലത്തു യുഗിസ്ലാവിയ ഈജിപ്റ്റ് ഇന്ത്യ എന്ന മൂന്നു രാജ്യങ്ങളുടെ കീഴിൽ ആയിരുന്നു ചേരി ചേരായ മുന്നണി നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയും വികസ്വര രാജ്യങ്ങളും എല്ലാം പാലെസ്തീനെ പിന്തങ്ങുന്നവരായിരുന്നു.

ഇസ്രായേലിനെ ഇല്ലാതാക്കാൻ പല പ്രാവശ്യം പാലെസ്‌തീൻകാർ ശ്രമിച്ചു. 1948- മുതൽ തന്നെ. എട്ടു യുദ്ധങ്ങളാണ് ഇസ്രായേലും അറബികളുമായി നടന്നത്. ഓരോ പ്രാവശ്യവും വിജയം ഇസ്രായേലിനായിരുന്നു, ഓരോ പ്രാവശ്യവും കൂടുതൽ കൂടുതൽ പ്രദേശം ഇസ്രായേലിന്റെ അധീനതയിൽ വരുകയും ചെയ്തു.

1967 ലെ യുദ്ധത്തിൽ പ്രധാന അറബി രാജ്യങ്ങളെല്ലാം ഇസ്രായേലിനു എതിരായി നിരന്നു. ഈജിപ്റ്റും ജോർഡനും സിറിയയും കുവൈറ്റും അൽജറിയയും ഒന്നിച്ചാണ് ഇസ്രായേലിനെ ആക്രമിച്ചത്. യുദ്ധം 6 ദിവസമേ നീണ്ടു നിന്നുള്ളൂ. 6-day war. ഫലം ഇസ്രായേലിനു അനുകൂലം : ജെറുസലേം ജോർഡനിൽ നിന്നും, ഗോളാൻ മലകൾ സിറിയയിൽ നിന്നും, സിനായിയും ഗാസയും ഈജിപ്തിൽ നിന്നും ഇസ്രായേൽ കൈവശപ്പെടുത്തി.

1985, 1987, 2000, 2008, 2012, 2021 എന്നീ വര്ഷങ്ങളിലും യുദ്ധങ്ങൾ നടന്നു. ഇസ്രായേലിനെ ചൊറിയാൻ ചെല്ലും ഇസ്രായേൽ കാലും കൈയും ഓടിച്ചു വിടും. ഇതാണ് പതിവായി നടന്നുകൊ ണ്ടിരുന്നത്.

ഇപ്പോൾ പല അറബി രാജ്യങ്ങളും, പ്രത്യേകിച്ച് സൗദി അറേബ്യ, ഇസ്രായേലുമായി രമ്യതയിൽ ആകാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

ആ സമയത്താണ് ഇസ്രായേൽ പ്രതീക്ഷിക്കാത്ത ഇത്തവണത്തെ റോക്കറ്റ് ആക്രമണം ഉണ്ടായത്. ഇസ്രായേലിന്റെ സർവശക്തമായ മോസ്സാദിന് ഇത്തവണ എന്ത് പറ്റി? ഏതായാലും ഇസ്രായേലിനോട് ജയിക്കാനാവില്ല എന്നു മനസിലാക്കി, ബുദ്ധിയുള്ള നേതാക്കൾ ചെയ്യുന്ന തുപോലെ രമ്യതയിൽ കഴിയുന്നതാണ് പലസ്തീൻകാർക്ക് നല്ലത്.

ഇത്തവണ ഗാസ പ്രദേശം മുഴുവൻ ഇസ്രായേലികൾ അരിച്ചു പെറുക്കി നാശനഷ്ടം വരുത്തും. വളരെയേറെ ആൾനഷ്ടവും വസ്തു നഷ്ടവും വരും. ഇനിയൊരു ഉയർത്തെഴുന്നേൽപ്പ് ഹമാസിനു ഉണ്ടാകാതിരിക്കാൻ വേണ്ടതെല്ലാം ഇസ്രായേൽ ചെയ്യും. ഗാസ മുഴുവൻ പിടിച്ചടക്കാനും അവർ മടിക്കുകയില്ല.

അധികം മരണങ്ങൾ ഉണ്ടാകാതിരി ക്കട്ടെ. നിദോഷികളാണ് പലപ്പോഴും കൊല്ലപ്പെടുക. അത് സംഭവിക്കാതി രിക്കട്ടെ.

Fr.Cyriac Thundiyil

Share News