ഇനിയെങ്കിലും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള വാക്കുകൊണ്ടോ കായികമായോ ആയുധം കൊണ്ടോ ഉള്ള അക്രമങ്ങളോട് നമുക്ക് “സീറോ ടോളറൻസ്” നടപ്പാക്കാം|മുരളി തുമ്മാരുകുടി

Share News

അതും സംഭവിക്കുമ്പോൾ”മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല.അത് ഭാഗ്യം മാത്രമാണ്.

അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്.

ഇപ്പോൾ, “ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്” എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും.

ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും.അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം.”

ഏപ്രിൽ ഒന്നിലെ പോസ്റ്റാണ്ഇതിൽ കൂടുതൽ കൃത്യമായി എങ്ങനെ മുന്നറിയിപ്പ് നൽകാൻ പറ്റും?

ഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുഇനിയെങ്കിലും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള വാക്കുകൊണ്ടോ കായികമായോ ആയുധം കൊണ്ടോ ഉള്ള അക്രമങ്ങളോട് നമുക്ക് “സീറോ ടോളറൻസ്” നടപ്പാക്കാംഏറെ ദുഃഖം

മുരളി തുമ്മാരുകുടി

nammude-naadu-logo
Share News